ആദായനികുതി വകുപ്പിന്റെ നടപടിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന: തേജസ്വി യാദവ്
പട്ന: തങ്ങളുടെ കുടുംബത്തിനെതിരായ ആദായ നികുതി വകുപ്പിന്റെ കേസിനു പിന്നില്‍ രാഷ്ട്രീയ കുടിപ്പകയാണെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ലാലുവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 12 ഇടങ്ങളിലുള്ള ഭൂമി ഇന്നലെ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.ഇതിനെതുടര്‍ന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇത്തരമൊരു ആരോപണം അദ്ദേഹം ഉന്നയിച്ചത്.
തങ്ങള്‍ക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. എല്ലാ കാര്യങ്ങളും ബന്ധപ്പെട്ടവര്‍ക്ക് മുന്‍പാകെ വെളിപ്പെടുത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം 1000 കോടിയുടെ സ്വത്ത് വകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ലാലുവിന്റെ ഉടമസ്ഥതയിലുള്ള ഒരു വീടും ഡല്‍ഹിയിലുള്ള ഭൂമിയുമാണ് ഇന്നലെ പിടിച്ചെടുത്തതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."