HOME
DETAILS
MAL
ദേശീയ പൗരത്വ പട്ടിക മുസ്ലിംകൾക്കെതിരായ ഫാഷിസ്റ്റ് അജണ്ട: ഇന്ത്യൻ സോഷ്യൽ ഫോറം
backup
October 15 2019 | 09:10 AM
ദമാം: ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവൻ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള സംഘ്പരിവാർ അജണ്ടയാണെന്നും അതിനെതിരെ പൊതു സമൂഹം രംഗത്ത് വരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈലിൽ സംഘടിപ്പിച്ച 'എന്താണു എൻ ആർ സി' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
സോഷ്യൽ ഫോറം ജബൽ ബ്രാഞ്ച് കമ്മിറ്റി ജുബൈൽ ഗ്രാൻറ് ഡ്യൂൺസ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജുബൈൽ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബുദ്ദീൻ കീച്ചേരി സെമിനാർ ഉദ്ഘാടനം ചെയ്തു. ജബൽ ബ്രാഞ്ച് പ്രസിഡന്റ് റഷീദ് കണ്ണൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഈദ് കണ്ണൂർ. കുഞ്ഞിക്കോയ താനൂർ, സലിം മൗലവി,മജീദ് ചേളാരി, ഫവാസ് മഞ്ചേരി, റഷീദ് ഉളിക്കൽ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."