HOME
DETAILS

സി എച് മുഹമ്മദ് കോയ സമഗ്ര സേവാ പുരസ്‌കാരം സി കെ സുബൈറിന് സമ്മാനിച്ചു

  
backup
October 15 2019 | 09:10 AM

c-h-muhammed-koya-award-presented-to-c-k-subair
ദമാം:കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ലാ കെഎംസിസി  “കോഴിക്കോടൻ ഫെസ്റ്റ്” സമാപന സംഗമവും സി എച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ സമ്മേളനവും നടത്തി. ഒരു മാസക്കാലം നീണ്ടു നിന്ന കോഴിക്കോടിന് ഫെസ്റ്റ് കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും മികച്ച ഒരു പരിപാടിയായിരുന്നു. തീറ്റ മത്സരത്തോടെ ആരംഭിച്ച പരിപാടി 
വിവിധ ജില്ലാ ടീമുകൾ തമ്മിൽ നടന്ന കമ്പ വലി മത്സരം ഏറെ ജനപങ്കാളിത്തം നേടി .മത്സരത്തിൽ ആതിഥേയരായ കോഴിക്കോടിനെ പരാജയപ്പെടുത്തി എറണാകുളം ജില്ലാ വിജയിച്ചു.
 
       കുടുംബിനികൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച സ്പെൽ ബി കോമ്പിസ്റ്റേഷൻ, സ്കയിൽ വിത്ത് ബോട്ടിൽ, ഉമ്മയും കുട്ടിയും മനപ്പൊരുത്തം, മധുരം മലയാളം,  സ്ട്രൗ വിത്ത് ഗ്രീൻ പീസ് തുടങ്ങി വളരെ വ്യത്യസ്തങ്ങളായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധ നേടി .ഒക്ടോബർ നാലിന് ലുലു മാളുമായി സഹകരിച്ചു നടത്തിയ വിവിധ മത്സര  വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി .
 
     തുടർന്ന് സി എച് അനുസമരണ ഗാനങ്ങൾ, കുട്ടികളുടെ ഒപ്പന, മുട്ടിപ്പാട്ട്, എന്നിവയും  ഫുഡ്‌ ഫെസ്റ്റിവൽ, സി എച് മുഹമ്മദ് കോയ സാഹിബിനെ പുനർ വായനക്ക് ''സി എച്ചിന്റെ ലോകം '' എന്ന പേരിൽ അണിയിച്ചൊരുക്കിയ വിവിധ പരിപാടികൾ, ചിത്ര പ്രദർശനം, സി എച്ച് എഴുതിയ പുസ്തങ്ങൾ, സി എച്ചിനെ കുറിച്ച് എഴുതിയ പുസ്തകങ്ങൾ, കാരിക്കേച്ചറുകൾ, സി എച്ചിന്റെ പ്രസംഗങ്ങൾ, ഫലിതങ്ങൾ, മൊഴിമുത്തുകൾ, ഡോക്യുമെന്ററികൾ, തത്സമയ സി എച്ച് ചിത്ര രചന, അനുസ്മരണ പാട്ട് പുര എന്നിങ്ങനെ വിവിധയിനം പരിപാടികൾ കോർത്തിണക്കിയാണ് ഫെസ്റ്റ് അണിയിച്ചൊരുക്കുന്നത് .
 
       തുടർന്ന് സി എച്  അനുസ്മരണ മഹാ സമ്മേളനവും സി എച് മുഹമ്മദ് കോയ സമഗ്ര സേവന പുരസ്‌കാര സമർപ്പണവും വേദിയിൽ നടന്നു. സി കെ സുബൈറിനു സി എച് മുഹമ്മദ് കോയ സമഗ്ര സേവാ പുരസ്‌കാരവും പ്രശ്തി പത്രവും  ഇ ടി മുഹമ്മദ് ബഷീർ കൈമാറി .തമിഴ്  നാട് എം പി നവാസ്  കനി മുഖ്യാതിഥി ആയിരുന്നു. ഒപി ഹബീബിന്റെ അധ്യക്ഷതയിൽ മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ബിസിനസ് എക്സലൻസി അവാർഡ് ഫ്‌ളീറിയ എം ഡി ടി എം അഹമ്മദ് കോയക്ക് സമ്മാനിച്ചു.   യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ അനുസ്മരണ പ്രഭാഷണം നടത്തി .
വെൽഫെയർ അവാർഡിന് മുഹമ്മദ് കുട്ടി മതപുഴക്കും ,മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കാരുണ്യ പുരസ്‌കാരം ദമ്മാം ടൗൺ കെഎംസിസി നടത്തുന്ന അദാലത്തിനു വേണ്ടി ഹമീദ് വടകരയും ഏറ്റു വാങ്ങി. മഹമൂദ് പൂക്കാട് സ്വാഗതവും ഫൈസൽ കുടുമ നന്ദിയും പറഞ്ഞു.  
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago