'മാറാക്കര മുഴങ്ങാണിയിലെ പൊതുശ്മശാനം ഉപയോഗപ്രദമാക്കണം'
തിരൂര്‍: മാറാക്കര പഞ്ചായത്തിലെ മുഴങ്ങാണിയില്‍ പൊതുശ്മശാനത്തിനായി 50 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിട്ടും ഇതുവരെ ഉപയോഗപ്രദമാക്കിയില്ലെന്നു പരാതി. ശ്മശാനത്തിനായി സ്ഥലമേറ്റെടുത്ത് 20 വര്‍ഷം പിന്നിട്ടിട്ടും ഒരു മൃതദേഹം പോലും സംസ്കരിക്കാന്‍ പഞ്ചായത്ത് സൗകര്യമൊരുക്കിയില്ലെന്നാണ് ആക്ഷേപം.
ശ്മശാനം ആവശ്യത്തിന് ഉപകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പരാതി നല്കിയപ്പോള് എത്രയും വേഗം ആവശ്യമായ നടപടിയെടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്കിയിരുന്നെങ്കിലുംനടപടി സ്വീകരിച്ചില്ലെന്നു കാടാമ്പുഴ അഖില ഭാരതീയ ശിവസേന പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രിക്കു പരാതി നല്കിയ ഓമത്തുക്കാട്ടില് കുഞ്ഞിമോനും കൊട്ടാരത്തില്‍ ഗോപാലന് നായരും ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാനുള്ള അനുമതിക്കത്ത് പഞ്ചായത്ത് പ്രസിഡന്റിനു കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."