HOME
DETAILS
MAL
തലവളരുന്ന അപൂര്‍വ രോഗം പിടിപെട്ട കുട്ടി മരിച്ചു
backup
June 20 2017 | 23:06 PM
അഗര്‍ത്തല: തലച്ചോറില്‍ നീരുവന്ന് തലവലുതാകുന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ശസ്ത്രക്രിയക്ക് വിധേയയാക്കാനിരിക്കെയാണ് അഞ്ചുവയസുകാരിയായ കുട്ടി ഇന്നലെ മരിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.
ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ത്രിപുരയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്‍പുതന്നെ കുട്ടി മരിച്ചതായി മാതാവ് ഫാത്വിമ ബീഗം പറഞ്ഞു.
തലച്ചോറില്‍ സെറിബ്രോസ്പിനല് ദ്രാവകം നിറയുന്നതാണ് തലയുടെ അത്യപൂര്‍വമായ വളര്‍ച്ചക്ക് കാരണം.
മാധ്യമങ്ങളില്‍ കുട്ടിയുടെ ചിത്രസഹിതം വാര്‍ത്ത വന്നതിനെതുടര്‍ന്ന് 2013ല്‍ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ സൗജന്യമായി ചികിത്സ നല്‍കിയിരുന്നു. തലയുടെ വളര്‍ച്ച കാരണം കുട്ടിക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."