HOME
DETAILS

വര്‍ഗീയത പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണം: ചെന്നിത്തല

  
backup
November 11 2018 | 19:11 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 

തിരുവനന്തപുരം: വര്‍ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സംരക്ഷണത്തിനായി കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ. മുരളീധരന്‍ നയിക്കുന്ന പദയാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവര്‍ണനും അവര്‍ണനും തമ്മിലുള്ള പോരാട്ടമല്ല ശബരിമലയിലേത്. ക്ഷേത്രകാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. തന്ത്രിയും ആചാര്യന്‍മാരുമാണ്. വിശ്വാസങ്ങളെ ചോദ്യംചെയ്യാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.
ശബരിമലയിലേക്കുപോകുന്ന വാഹനങ്ങള്‍ക്ക് പൊലിസ് പാസ് നിര്‍ബന്ധമാക്കിയത് ശബരിമല തീര്‍ഥാടനത്തോട് സര്‍ക്കാരിന് അലര്‍ജിയായതുകൊണ്ടാണ്. പാസ് എടുക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. തലതിരിഞ്ഞ സര്‍ക്കാരായതിനാലാണ് തലതിരിഞ്ഞ ഉത്തരവ് വരുന്നത്. മണ്ഡലകാലത്ത് അഞ്ചുകോടി ഭക്തര്‍ എത്തുന്ന സ്ഥാനത്ത് 70 ലക്ഷം പേര്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തീര്‍ഥാടനത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വം സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. ശബരിമലയുടെ പേരില്‍ ബി.ജെ.പി നടത്തുന്ന മുതലെടുപ്പ് കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും. ഓരോ ദിവസവും ബി.ജെ.പി അപഹാസ്യമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്ന് യോഗത്തില്‍ സംസാരിച്ച ജാഥാ നായകന്‍ കെ. മുരളീധരന്‍ ചോദിച്ചു. ശബരിമലയില്‍ സന്ദര്‍ഭോചിതമായാണ് പൊലിസ് ഇടപെട്ടതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ആര്‍.എസ്.എസുകാര്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കിനിന്നതാണോ സന്ദര്‍ഭോചിത ഇടപെടല്‍. പകല്‍ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ആര്‍.എസ്.എസുമായി ബന്ധപ്പെടുകയും ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്. മോദി തെരഞ്ഞെടുപ്പ് വരുമ്പോഴാണ് ശ്രീരാമനെ ഓര്‍ക്കുന്നത്. ശ്രീധരന്‍പിള്ളക്ക് തെരഞ്ഞെടുപ്പ് വരുമ്പോള്‍ അയ്യപ്പനെയും ഓര്‍മവരുമെന്നും മുരളീധരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. ജാഥാ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ടി.ശരത്ചന്ദ്രപ്രസാദ്, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago