ബന്ധുനിയമന വിവാദം: കെ.ടി അദീബിന്റെ രാജി സ്വീകരിച്ചു
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍പെട്ട മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിന്റെ രാജി ന്യൂനപക്ഷവികസന ധനകാര്യ കോര്പറേഷന് സ്വീകരിച്ചു. ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം.
ആത്മാഭിമാനത്തിന് മുറിവേറ്റ സാഹചര്യത്തില്‍ തസ്തികയില്‍ തുടരാന്‍ താല്പര്യമില്ലെന്നും, സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നുമാവശ്യപ്പെട്ടുള്ള രാജിക്കത്ത് ഇമെയില്‍ മുഖേനയാണ് എംഡിക്ക് നല്‍കിയത്.
ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത യോഗ്യരായവരെ തള്ളി പങ്കെടുക്കാത്ത അദീബിനെ നിയമിച്ചതാണ് മന്ത്രിക്കെതിരേ ബന്ധുനിയമന വിവാദമായി ഉയര്‍ന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസാണ് മന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മന്ത്രി ആരോപണം നിഷേധിച്ചതോടെ യൂത്ത് ലീഗ് വിവരാവകാശ രേഖകളും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനവും പുറത്തുവിട്ടതോടെയാണ് മന്ത്രി കെ.ടി ജലീല്‍ പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."