HOME
DETAILS

ചിദംബരത്തെ ഇ.ഡി ഇന്ന് തിഹാര്‍ ജയിലില്‍ വച്ച് ചോദ്യംചെയ്യും, അറസ്റ്റിനും സാധ്യത; തന്നെ നിരന്തരം അപമാനിക്കുകയാണെന്ന് ചിദംബരം

  
backup
October 16 2019 | 03:10 AM

inx-media-case-ed-will-question-chidambaram-in-tihar-jail12

 


ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. തിഹാര്‍ ജയിലില്‍ വച്ചായിരിക്കും ചിദംബരത്തെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡിക്ക് ഡല്‍ഹിയിലെ പ്രത്യേക കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. കോടതി ഉത്തരവ് പുറപ്പെടുവിച്ചശേഷം, റോസ് അവന്യൂ കോടതി പരിസരത്ത് ലഭ്യമായ ഒരിടത്ത് ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ഇ.ഡി കോടതിയുടെ അനുമതി തേടി. പൊതുമധ്യത്തില്‍വച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുന്നത് ഈ വ്യക്തിയുടെ അന്തസിനു ചേരുന്നതല്ലെന്നായിരുന്നു കോടതി നല്‍കിയ മറുപടി. ഇതനുസരിച്ചാണ് ചോദ്യം ചെയ്യല്‍ തിഹാര്‍ ജയിലില്‍ വച്ച് നടത്താന്‍ തീരുമാനമായത്.

ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ ആരായണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം കഴിഞ്ഞമാസം മൂന്ന് മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

അതേസമയം, സി.ബി.ഐയുടെ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാവാതിരുന്നതിനാല്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചിരുന്നു. ഇന്നലെ ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ച് മുന്‍പാകെയാണ് കേസ് എത്തിയത്. നിരന്തരം അപമാനിക്കാന്‍ വേണ്ടി മാത്രമാണ് തന്നെ ജയിലില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ജാമ്യം ലഭിച്ചാല്‍ ചിദംബരം ഓടിപ്പോവില്ലെന്നും രാജ്യത്തെ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് അദ്ദേഹമെന്നും സിബല്‍ വാദിച്ചു. പ്രത്യക്ഷനീതിയുടെ നിഷേധമാണ് ചിദംബരത്തോട് കാണിക്കുന്നതെന്നും പ്രഥമദൃഷ്ട്യാ ചിദംബരത്തിനെതിരെ കോടതിക്ക് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയും ചൂണ്ടിക്കാട്ടി.

inx media case ed will question chidambaram in tihar jail



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago