HOME
DETAILS

ഇത്രയും ചെയ്താല്‍ പനി തടയാം

  
backup
June 21 2017 | 04:06 AM

how-to-privent-fever



ഇപ്പോള്‍ പടരുന്ന പനി അധികവും വൈറല്‍ പനിയാണ്. ആവശ്യത്തിന് വിശ്രമം എടുക്കുകയും സാധാരണ പനിക്കുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ മതി. ഡെങ്കിപ്പനി, എച്ച്1 എന്‍1 പനിയും അധികം പേരിലും മാരകമാവാറില്ല. മൂന്നോ നാലോ ദിവസം കൊണ്ട് പനി ഭേദമാകും. ശരീരികവും മാനസികവുമായ വിശ്രമം പനി വേഗം ഭേദമാകാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.

ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം. എട്ടു ഗ്‌ളാസ് വെള്ളമെങ്കിലും കുടിക്കണം. ഉപ്പും പഞ്ചസാരയും ചേര്‍ത്തു തയാറാക്കിയ പാനീയം ക്ഷീണം അകറ്റാന്‍ ഉത്തമമാണ്. കുട്ടികള്‍, പ്രായം ചെന്നവര്‍, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ദീര്‍ഘകാല വൃക്ക, കരള്‍, ശ്വാസകോശ രോഗികള്‍ എന്നിവര്‍ക്ക് പനി വന്നാല്‍ സങ്കീര്‍ണതയുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് ശ്രദ്ധയോടെയുള്ള പരിചരണവും ചികിത്‌സയും ആവശ്യമാണ്.

പനി ബാധിതര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉടന്‍ ചികിത്‌സ തേടണം. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ അഴുക്കുവെള്ളത്തില്‍ ഇറങ്ങരുത്. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം.

പനി ബാധിച്ചവര്‍ ദൂരയാത്ര ഒഴിവാക്കണം. അധിക കായിക പ്രവര്‍ത്തനങ്ങളും പാടില്ല. ഭക്ഷണത്തില്‍ അമിതമായ ഉപ്പും കൊഴുപ്പും ഒഴിവാക്കണം. ശീതളപാനീയങ്ങള്‍, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയും ഒഴിവാക്കണം. സ്വയം ചികിത്‌സ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കുക. ദീര്‍ഘകാല രോഗികള്‍, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായി കഴിക്കുന്ന മരുന്നുകള്‍ നിറുത്തരുത്.

 

ഈഡിസ് കൊതുകുകള്‍

ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് പനി ഇത്രമാത്രം പടരാന്‍ കാരണം. ഡെങ്കി, സിക, മഞ്ഞപ്പനി, ചിക്കുന്‍ഗുനിയ വൈറസുകളെല്ലാം പരത്തുന്ന വില്ലത്തിയാണ് ഈഡിസ്.

മഴക്കാലത്ത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ പെറ്റു പെരുകുന്ന ഈഡിസ് കൊതുകുകള്‍ മുന്‍പത്തേതിനെക്കാള്‍ കൂടുതല്‍ ദൂരത്തിലും ഉയരത്തിലും പറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനര്‍ഥം രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാന്‍ സാധ്യതയൊരുങ്ങുന്നു എന്നതാണ്.

ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഡെങ്കി വൈറസിനെ കൂടുതല്‍ കരുത്തരാക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പരിസര ശുചീകരണമാണ് ഈ കൊതുകിനെ തുരുത്താനുള്ള കുറുക്കുവഴി.

പകല്‍ മാത്രമെ ഈഡിസ് കൊതുകുകള്‍ കടിക്കൂ. കൂടുതലും സൂര്യോദയത്തിനു ശേഷമുള്ള രണ്ടു മണിക്കൂറും സൂര്യാസ്തമയത്തിനു മുന്‍പുള്ള നാലു മണിക്കൂറുമാവും ഇവയുടെ ആക്രമണം.

ഈ സമയം വെള്ളക്കെട്ടുള്ളിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രം മുട്ടയിടുന്ന ഈ കൊതുകുകള്‍ ശുദ്ധജലത്തിലാണു വളരുക. പെണ്‍കൊതുകുകളാണു രോഗവാഹകര്‍.

ഒരു പ്രദേശം മുഴുവന്‍ മുട്ടയിടുന്നതാണു രീതി. മുട്ടയിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്കു കൈമാറുകയും ചെയ്യും. വെള്ളത്തിലല്ലാതെ മുട്ടകള്‍ക്ക് ആറുമാസം വരെ നിലനില്‍ക്കാനാകും.

വെള്ളം ലഭിച്ചാല്‍ ഉടന്‍ കൂത്താടികളായി പെരുകും. ചില മുട്ടകള്‍ ഒരു വര്‍ഷം വരെ നശിക്കാതിരിക്കും. കൂത്താടിഭോജി മല്‍സ്യങ്ങളെ (ഉദാഹരണം ഗപ്പി) ഉപയോഗിച്ച് കൊതുകുകളെ നേരിടാം. കൊതുകുവലയും കൊതുകിനെ അകറ്റുന്ന മരുന്നുകളും ഉപയോഗിക്കാം.

റബര്‍ പാലെടുക്കുന്ന ചിരട്ട, വെള്ളം ഒഴുകിപ്പോകാനുള്ള പാത്തി, വീണു കിടക്കുന്ന ഇലകള്‍, ചെടികളുടെ കുടപ്പന്‍, ടര്‍പ്പായ അല്ലെങ്കില്‍ ക്യാന്‍വാസ് ഷീറ്റ്, പൂച്ചട്ടി, ഇതു വയ്ക്കുന്ന തട്ട്, എസിയുടെ ട്രേ, ഓവുകള്‍, ടയറുകള്‍, കൊക്കോ തൊണ്ട്, കമുകിന്‍ പാളകള്‍, വീപ്പകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക് കുപ്പികള്‍, ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ വലിച്ചെറിയുന്നത് വെള്ളം കെട്ടിനിന്നു കൊതുകു പെരുകുന്നതിന് കാരണമാകും.

പൊതുസ്ഥലങ്ങള്‍, റോഡുകള്‍, ഓടകള്‍, ചന്തകള്‍, ആള്‍താമസമില്ലാത്ത പറമ്പുകള്‍, കിണറുകള്‍, ഓവര്‍ ഹെഡ് ടാങ്കുകള്‍ എന്നിവിടങ്ങളെല്ലാം കൊതുകു പ്രജന കേന്ദ്രങ്ങളാകാം. ഇവിടങ്ങളിലെല്ലാം ശുചീകരണം വ്യാപിപ്പിക്കണം.

നിര്‍മാണ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ ഇടവരരുത്. മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക, ഫ്രിഡ്ജിനു പിറകിലെ ട്രേ, ടാങ്ക്, ജലം സംഭരിക്കുന്ന സിമന്റ് തൊട്ടികള്‍ തുടങ്ങിയവ വെള്ളം ഊറ്റിക്കളഞ്ഞു വൃത്തിയാക്കുന്നതും പരിസര ശുചീകരണത്തില്‍പെടും. സ്ഥിരമായ പരിസരശുചീകരണത്തിലൂടെ മാത്രമേ പകര്‍ച്ചപ്പനികളില്‍നിന്നു രക്ഷനേടാന്‍ സാധിക്കൂ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago