HOME
DETAILS

സനല്‍ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കട്ടെ

  
backup
November 12 2018 | 19:11 PM

%e0%b4%b8%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8

 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പൊലിസുകാര്‍ തന്നെ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. അക്കൂട്ടത്തില്‍ കേരളത്തെ ഏറെ നടുക്കിയ സംഭവമാണ് നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറെന്ന യുവാവിനെ ഓടിവരുന്ന കാറിനു മുന്നിലേയ്ക്കു തള്ളിയിട്ട് ഡിവൈ.എസ്.പി ബി. ഹരികുമാര്‍ കൊലപ്പെടുത്തിയത്.
പിഞ്ചുമക്കള്‍ക്കു ഭക്ഷണം വാങ്ങാനെത്തിയ സനലിനെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് ഈ പൊലിസുദ്യോഗസ്ഥന്‍ കൊന്നുകളഞ്ഞത്. സാധാരണഗതിയില്‍ വലിയ പ്രതിഷേധത്തിനു കാരണമാകേണ്ടിയിരുന്ന ഈ സംഭവം ശബരിമലവിവാദത്തില്‍ മുങ്ങിപ്പോകുകയാണ്.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇരുട്ടില്‍ത്തപ്പുകയാണ് അന്വേഷണോദ്യോഗസ്ഥര്‍. കൊലയ്ക്കുശേഷം ഒളിവില്‍പ്പോയ ഹരികുമാറിനെയും സുഹൃത്ത് ബിനുവിനെയും കണ്ടെത്താന്‍ പൊലിസിനായിട്ടില്ല. ഹരികുമാറിനെ ഒളിവില്‍പ്പോകാന്‍ സഹായിച്ച രണ്ടുപേരെ പിടികൂടിയെന്നതു മാത്രമാണ് ആകെ സംഭവിച്ചത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണമേല്‍പ്പിച്ചിട്ടുണ്ടങ്കിലും തൃപ്തികരമായ രീതിയില്‍ അന്വേഷണം നടക്കുമെന്ന വിശ്വാസം സനലിന്റെ കുടുംബത്തിനില്ല. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചിട്ടുണ്ട്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരേ കൊല നടന്ന സ്ഥലത്ത് ഇന്ന് ഉപവാസസമരം നടത്തുമെന്നു സനലിന്റെ ഭാര്യ വിജി പ്രഖ്യാപിച്ചിട്ടുണ്ട്.
സനലിന്റെ കുടുംബത്തിനുള്ള സംശയം പൊതുസമൂഹത്തിലും നിലനില്‍ക്കുന്നുണ്ട്. സാമാന്യം ഉയര്‍ന്ന റാങ്കിലുള്ള പൊലിസുദ്യോഗസ്ഥന്‍ പ്രതിയായ കേസ് പൊലിസുകാര്‍ തന്നെ അന്വേഷിക്കുമ്പോള്‍ അട്ടിമറിക്കപ്പെടുമെന്ന സംശയം അസ്ഥാനത്തല്ല. മുഖം നോക്കാതെ നടപടിയെടുക്കുമെന്നു ഭരണാധികാരികളും അന്വേഷകരും പറയുമെങ്കിലും പലപ്പോഴും അങ്ങനെ സംഭവിക്കാറില്ല. പൊലിസുകാര്‍ പ്രതിപ്പട്ടികയിലുണ്ടെങ്കില്‍ അന്വേഷണം വഴിതെറ്റും. പൊലിസിന്റെ പീഡനത്തെ തുടര്‍ന്നു വിനായകനെന്ന ദലിത് യുവാവ് ആത്മഹത്യ ചെയ്ത കേസിലും കെവിന്‍ വധത്തിലുമൊക്കെ നാട്ടുകാര്‍ ഇതു കണ്ടതാണ്. ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണു നിയമത്തിന്റെ കൈകള്‍ ശരിയായിടത്തേയ്ക്ക് ഇഴഞ്ഞെങ്കിലും ചെന്നത്.
ഹരികുമാറിനെക്കുറിച്ചു പുറത്തുവന്ന വാര്‍ത്തകളും അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ്. ഗുണ്ട- മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് ഈ ഉദ്യോഗസ്ഥന്. ഇയാളുടെ സാമ്പത്തിക ചുറ്റുപാടും സംശയം ജനിപ്പിക്കുന്നതാണ്. ഭരണപക്ഷത്തെ ചില ഉന്നതരുമായി ഹരികുമാറിന് അടുത്ത സൗഹൃദമുണ്ടെന്നു പറയപ്പെടുന്നു. സനല്‍ വധക്കേസിലെ മുഖ്യസാക്ഷിയായ ചായക്കടക്കാരനും കുടുംബത്തിനും നേരെ തുടര്‍ച്ചയായി ഗുണ്ടകളുടെ ഭീഷണി ഉയരുന്നതായി വാര്‍ത്തയുണ്ട്.
ഒളിവില്‍പ്പോയ ഹരികുമാറിനെ പിടികൂടുന്നതിലെ വീഴ്ചയും വിലയിരുത്തപ്പെടേണ്ടതുണ്ട്. അത്യാധുനിക സാങ്കേതികസൗകര്യങ്ങളുള്ള ഇക്കാലത്ത് ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലിസ് മനസുവച്ചാല്‍ സാധിക്കും. അതു സംഭവിക്കാത്തത് പൊലിസ് സേനയിലെ ചിലരുടെ സഹായമുള്ളതുകൊണ്ടാണെന്ന സശയം വ്യാപകമാണ്. ഇങ്ങനെയൊക്കെയുള്ള ഒരാള്‍ പ്രതിയായ കേസില്‍ നീതിയുക്തമായ തരത്തില്‍ അന്വേഷണം നടക്കാനിടയില്ലെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
ഇതെല്ലാം കണക്കിലെടുത്ത് സനലിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കേരള പൊലിസിലെ ആര്‍ക്കും തന്നെ ഒട്ടും സ്വാധീനിക്കാനാവാത്ത തരത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണം. അനാഥമായ ഒരു കുടുംബത്തിന്റെ കണ്ണീര്‍ സര്‍ക്കാര്‍ കാണാതെ പോകരുത്.
ക്രിമിനലുകളെ പുറന്തള്ളി പൊലിസിനെ സംശുദ്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. പൊലിസിലെ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്നു രാഷ്ട്രീയനേതാക്കള്‍ പറയാന്‍ തുടങ്ങിയിട്ടു കാലമേറെയായി. അവരെല്ലാം മാറിമാറി അധികാരത്തില്‍ വന്നിട്ടും നടപടിയുണ്ടായില്ല. ഇനിയെങ്കിലും അതിനു തുടക്കം കുറിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago