കുംബ്ലെയുടെ രാജിയില്‍ നിരാശരായി ആരാധകര്‍; രോഷം നായകനോട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജി വെച്ചതില്‍ നിരാശരായി ഇന്ത്യന്‍ ആരാധക വൃന്ദം. നായകന് കൊഹ്ലിയുടെ കടുത്ത നിലപാടുകളാണ് വിജയങ്ങളുടെ സൂത്രധാരനായിട്ടും പരിശീലക സ്ഥാനം ത്യജിക്കാന്‍ കുംബ്ലെയെ നിര്‍ബന്ധിതനാക്കിയതെന്ന വാര്‍ത്തകളാണ് ആരാധകരെ അസ്വസ്ഥരാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കൊഹ്ലിയെ അനുകൂലിച്ചും പ്രതികൂലിച്ചും സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. തന്റെ ഭാഗം വ്യക്തമാക്കണമെന്നും ആരാധകര്‍ ഇന്ത്യന്‍ നായകനോട് ആവശ്യപ്പെടുന്നു.
തന്റെ പ്രവര്‍ത്തന ശൈലിയോട് ഇന്ത്യന്‍ നായകന് വിയോജിപ്പുണ്ടെന്നും പരിശീലകനായി താന്‍ തുടരുന്നത് നായകന് ആഗ്രഹിക്കുന്നില്ലെന്നും ബി.സി.സി.ഐ തന്നെ ഔദ്യോഗികമായി അറിയിച്ചതായി രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള ട്വീറ്റില്‍ കുംബ്ലെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീമിനോടൊപ്പം വെസ്റ്റിന്‍ഡീസിലുള്ള കൊഹ്ലി ഇതുവരെ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."