യോഗാദിനത്തില്‍ ഇരുന്നുറങ്ങി മധ്യപ്രദേശ് കൃഷിമന്ത്രി; ഫോണില്‍ കളിച്ച് വിദ്യാഭ്യാസ മന്ത്രി
ഭോപ്പാല്‍: യോഗാസനങ്ങള്‍ പലതും കണ്ടിട്ടുണ്ട്.. എന്നാല്‍ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ മധ്യപ്രദേശ് കൃഷിമന്ത്രിയുടെ നിദ്രാസനമാണ് ഇപ്പോള്‍ ഏവരുടേയും ചര്‍ച്ചാവിഷയം. യോഗ ചെയ്ത് ക്ഷീണിച്ചതിനാലോ എന്തോ ചിന്ത്വാരയില്‍ നടന്ന യോഗാ പരിപാടിയ്ക്കിടയില്‍ കൃഷിമന്ത്രി ഗൌരിശങ്കര്‍ ബിസെന്‍ നല്ല ഉറക്കത്തിലായിരുന്നു. ഇത് സോഷ്യല്‍ മീഡിയ നന്നായി ആസ്വദിക്കുകയും ചെയ്തു. പരിപാടി ആരംഭിച്ച് പത്തുമിനിട്ട് തികയുന്നതിന് മുന്‍പെ തന്നെ അദ്ദേഹം ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. തനിക്ക് നല്ല സുഖമില്ലായിരുന്നുവെന്ന് പരിപാടിയ്ക്കു ശേഷം മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.
അതേസമയം കന്ദ്വാ ജില്ലയില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ പങ്കെടുത്തത് മൊബൈലില്‍ നിന്നും കണ്ണെടുക്കാതെയാണ്. എന്നാല്‍ സംസാരിക്കാനെഴുന്നേറ്റപ്പോള്‍ യോഗയെ പറ്റി അദ്ദേഹം വാ തോരാതെ സംസാരിക്കുകയും ചെയ്തു. ഈ അടുത്ത ദിവസമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജായതെന്നും യോഗ ചെയ്യരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതായും വിജയ് ഷാ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രിയുടെ യോഗാ പരിപാടിയാണ് താന്‍ മൊബൈലിലൂടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."