HOME
DETAILS
MAL
കര്‍ണാടക കര്‍ഷകര്‍ക്കൊപ്പം; 22 ലക്ഷം ചെറുകിട കര്‍ഷകരുടെ കടം എഴുതിത്തള്ളും
backup
June 21 2017 | 12:06 PM
ബെംഗളൂരു: രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാവുന്നതിനിടെ കര്‍ഷകാനുകൂല ഇടപെടലുമായി കര്‍ണാടക. അര ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
ജൂണ്‍ 20 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. ഇതിനായി 8,165 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി പിന്തുണച്ചു.
22 ലക്ഷം ചെറുകിട കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി എടുത്ത കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ല. ഇവ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമര രംഗത്തിറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെട്ട് വായ്പ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."