HOME
DETAILS
MAL
വില്ലേജ് ഓഫിസില്‍ കര്ഷകന് തൂങ്ങിമരിച്ചു
backup
June 21 2017 | 17:06 PM
കോഴിക്കോട്: കര്ഷകന് വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ചു. കോഴിക്കോട് ജില്ലയിലെ ചെമ്പനോട വില്ലേജ് ഓഫിസിലാണ് കര്ഷകന് തൂങ്ങിമരിച്ചത്.
കാവില്‍ പുരയിടം തോമസ് എന്ന ജോയിയാണ് മരിച്ചത്. പട്ടയം ലഭിക്കാന്‍ നേരിട്ട കാലതാമസത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പട്ടയത്തിനായി ഇയാള്‍ പലതവണ വില്ലേജ് ഓഫിസിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ വില്ലേജ് ഓഫിസിനു മുമ്പില്‍ ഒരു തവണ നിരാഹാരമിരുന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."