സ്‌കൂള്‍ അസംബ്ലിയില്‍ മുഹമ്മദ് ഇഖ്ബാലിന്റെ ഗാനം ആലപിച്ചതിന് വിശ്വഹിന്ദു പരിഷത്തിന്റെ പരാതി; പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: 'സാരേ ജഹാന്‍സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ' ഗാനം രചിച്ച മുഹമ്മദ് ഇഖ്ബാലിന്റെ മറ്റൊരു ഗാനം സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ ആലപിച്ചതിന് പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഞെട്ടിക്കുന്ന നടപടി.
ഉത്തര്‍പ്രദേശിലെ ഫിലിബിത്ത് സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ ഫുര്‍ഖാന്‍ അലിയെയാണ് സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുഹമ്മദ് ഇഖ്ബാലിന്റെ ''ലബ് പെ ആതി ഹേ ഗുവ'' എന്ന 1902ല്‍ എഴുതിയ ഗാനമാണ് അസംബ്ലിയില്‍ ആലപിച്ചത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ദൈവം ഒരാളെ നയിക്കുന്നത് സംബന്ധിച്ച ഗാനമാണിത്.
എന്നാല്‍ ഈ ഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇഖ്ബാല്‍ ആയതിനാലും ദുവാ എന്ന പദം ഗാനത്തില്‍ വരുന്നതിനാലും വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇത് വിവാദമാക്കുകയായിരുന്നു. ബിലാസ്പൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ ഉപേന്ദ്ര കുമാറാണ് ഫുര്‍ഖാന്‍ അലിക്കെതിരേ നടിപടി സ്വീകരിച്ചിരിക്കുന്നത്. വിചിത്രമായ വാദമാണ് ഇവര്‍ നടപടിയെ ന്യായീകരിക്കാന്‍ ഉന്നയിച്ചത്. മദ്‌റസകളില്‍ ആലപിക്കുന്ന ഗാനമാണ് സ്‌കൂളില്‍ ആലപിച്ചതെന്നാണ് ഇവരുടെ ന്യായീകരണം.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അസംബ്ലിയില്‍ മുഴക്കാറുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച ഉര്‍ദു സിലബസിലുള്ള ഗാനം ആലപിച്ചതിനാണ് ഈ വിവാദ നടപടിയുണ്ടായതെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫര്‍ഖാന്‍ അലി പറയുന്നു.
പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനിടയാക്കിയ ഉറുദു ഗാനത്തിന്റെ ഇംഗ്ലീഷ് വരികള്‍ താഴെ:
My longing comes to my lips as a supplication of mine
Oh God! May my life be like a flickering flame
May the world's darkness disappear through the life of mine
May every place light up with the sparkling light of mine
May my homeland through me attain elegance
As the garden through flowers attains elegance
May my life be like that of the moth be oh Lord
May I love the lamp of knowledge oh Lord
May my life's work be to support the poor
And to love the suffering and the elderly
My God! Protect me from the evil ways
Show me the path of righteousness
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."