കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി
ചാരുംമൂട്: കായംകുളം- അടൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ചാരുംമൂട് പാലമൂട് ജങ്ഷനില്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ 7.15നാണു സംഭവം. പ്രയാര്‍ സ്വദേശി ശ്രീകുമാരന്‍ തമ്പിക്കാണ് മര്‍ദ്ദനമേറ്റത്. കായംകുളത്തു നിന്ന് അടൂരിനു പോകുകയായിരുന്നു ബസ്. ചാരുംമൂട്ടില്‍ നിര്‍ത്തി ആളെ കയറ്റുന്ന സമയം ബൈക്കില്‍ എത്തിയ രണ്ടാള് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും വധഭീഷണി മുഴക്കിയതായും നൂറനാട് പൊലിസിനു കൊടുത്ത പരാതിയില്‍ പറഞ്ഞു. ചാരുംമൂട് വിട്ട് മുന്നോട്ടു പോയ ബസിനു പാലമൂടിനു സമീപം ബൈക്ക് വട്ടം വെച്ച ശേഷമാണ് ഡ്രൈവറെ മര്‍ദിച്ചതെന്നു ബസ് യാത്രക്കാരും ബസ് കണ്ടക്റ്റര്‍ പ്രയാര്‍ വടക്ക് സ്വദേശിയായ ശിശുപാലനും പറഞ്ഞു. ബൈക്കിന്റെ നമ്പര്‍ യാത്രക്കാരില്‍ ഒരാള്‍ ശേഖരിച്ചിരുന്നു. ബൈക്കില്‍ വന്നവര്‍ സ്വകാര്യ ബസ് ജീവനക്കാരായിരിക്കുമെന്നു കരുതുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."