രക്തത്തില്‍ കുളിച്ച് രണ്ടുപേര്‍; രക്ഷിക്കാന്‍ കൂട്ടായത് സി.പി.എമ്മുകാരന്
കൊച്ചി: എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവര്‍ ഇത് വായിക്കണമെന്ന ഹാഷ് ടാഗോടെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു.
കഴിഞ്ഞ ദിവസം രാത്രി തെരഞ്ഞെടുപ്പ് പരിപാടികള്‍ കഴിഞ്ഞ് മടങ്ങുംവഴി റോഡപകടത്തില്‍പ്പെട്ട രണ്ട് യുവാക്കളെ രക്ഷിക്കാന്‍ ഇടയായ സാഹചര്യവും സഹായത്തിനെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രമണനെയും കുറിച്ചുള്ളതാണ് കുറിപ്പ്.
രാത്രി 11 മണിയോടെ അരൂരിനടുത്താണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട കാറിന് സമീപം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്ന് മാത്യു പറയുന്നു. കൂടിനിന്നവരിലൊരാള്‍ പരുക്കേറ്റയാള്‍ മരിച്ചെന്ന് പറയുന്നുണ്ട്. പരുക്കേറ്റ് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചെങ്കിലും ആരും തയാറായില്ല. ഈ സമയത്താണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഹായിക്കാനായി മുന്നോട്ടുവന്നതെന്നുമാണ് കുറിപ്പിലുള്ളത്.
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു മാത്യു കുഴല്നാടന്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി.പുളിക്കലിന് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുന്ന തിരക്കിലായിരുന്നു രമണന്. ഇരു പാര്‍ട്ടിക്കാരും കൈകോര്‍ത്തതോടെ രണ്ട് ജീവനുകളാണ് രക്ഷപ്പെട്ടത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."