വായുമലിനീകരണം മൂലം യൂറോപ്പില്‍ അകാലത്തില്‍ മരിക്കുന്നത് നാലുലക്ഷം പേര്‍
ബ്രസല്‍സ്: വായുമലിനീകരണം മൂലം യൂറോപ്പില്‍ 2016ല്‍ അകാലത്തില്‍ മരണപ്പെട്ടത് നാലുലക്ഷംപേര്‍. അന്തരീക്ഷ വായുവിനെ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലേക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ പരിസ്ഥിതി ഏജന്‍സിയും ആരോഗ്യ ഏജന്‍സിയും ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. യൂറോപ്യന്‍ പരിസ്ഥിതി ഏജന്‍സി ഗുണനിലവാര വിദഗ്ധന്‍ ആല്‍ബര്‍ട്ടോ ഗോണ്‍സാലസ് ഓര്‍ട്ടിസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ജൂലൈയില്‍ യൂറോപ്യന്‍ യൂനിയന്റെ എക്‌സിക്യൂട്ടീവ് സമിതിയായ യൂറോപ്യന്‍ കമ്മിഷന്‍ ഇ.യു നീതിന്യായ കോടതിയോട് സ്‌പെയിനിലും ബള്‍ഗേറിയയിലും അന്തരീക്ഷസ്ഥിതി ദയനീയമായതിനാല്‍ ഇതിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
യൂറോപ്യന്‍ യൂനിയനിലെ 28 അംഗരാഷ്ട്രങ്ങളിലും കാറുകള്‍ പുറന്തള്ളുന്ന മാരകവിഷവാതകമായ നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് നിശ്ചിത തോതിനെക്കാളും വളരെ ഉയര്‍ന്ന അളവിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."