പാട്ടത്തിനെടുത്ത പാടത്ത് പൊന്നു വിളയിച്ച് ആദിവാസി കര്ഷകന്
പുല്‍പ്പള്ളി: നഷ്ടക്കണക്കുനിരത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്നു പിന്മാറുമ്പോള് പാട്ടത്തിനെടുത്ത പാടത്ത് പൊന്നുവിളയിച്ച് ആദിവാസി കര്ഷകന്. പഞ്ചായത്തിലെ ചേകാടിതൊറമ്പൂര് അടിയ കോളനിയിലെ മല്ലന് എന്ന പൊലിസ് മല്ലനാണ് വയല്‍ പാട്ടത്തിനെടുത്ത് വിജയകരമായി കൃഷി നടത്തുന്നത്. ചേകാടി ഗ്രാമത്തില്‍ വനത്തോടു ചേര്‍ന്നു ഏകദേശം ഏഴ് എക്കര്‍ വയലിലാണ് ഇക്കുറി മല്ലന്റെ കൃഷി.
വേനലില്‍ കബനി നദിയില്‍നിന്ന് വെള്ളം പമ്പുചെയ്തും വന്യജീവികള്‍ ഇറങ്ങുന്നതു തടയാന്‍ ഏറുമാടത്തില്‍ രാത്രി നിദ്രവെടിഞ്ഞും മല്ലന് ജൈവരീതിയില്‍ നടത്തുന്ന കൃഷി ഇക്കുറിയും വിജയം.
ഗന്ധകശാല, ജയ, ആതിര എന്നീ ഇനം നെല്ലുകളാണ് മല്ലന് കൃഷി ചെയ്യുന്നത്. പാടത്ത് നെല്‍ച്ചെടികള്‍ കതിരണിയുമ്പോള്‍ മല്ലനു ആനന്ദം. മുതല്‍മുടക്കും അധ്വാനവും വെറുതെയാവില്ലെന്ന ആത്മവിശ്വാസം. കഴിഞ്ഞവര്‍ഷവും നെല്‍കൃഷി മല്ലനു ലാഭകരമായിരുന്നു. പാട്ടഭൂമിയില്‍ നെല്ലിനു പുറമേ പച്ചക്കറി, കപ്പ, വാഴ കൃഷികളും പഴയ വോളിബോള്‍ കളിക്കാരനുമായ മല്ലന് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."