HOME
DETAILS
MAL
തൃത്താല വി.കെ കടവ് റോഡ് തകര്‍ന്നു
backup
June 21 2017 | 19:06 PM
പടിഞ്ഞാറങ്ങാടി: തൃത്താല വി.കെ കടവ് റോഡ് പുതുക്കിപ്പണിത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു കണ്ണനൂര്‍, തേനാമ്പാറ, കരിമ്പനക്കടവ് ഭാഗങ്ങളിലാണ് ടാറിങ്ങ് ഇളകി കുഴികള്‍ രൂപപ്പെട്ടത്. അറ്റകുറ്റപ്പണിയിലെ പോരായ്മയാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയാണിത്. മഴ പെയ്തതോടെ മെറ്റല്‍ നീങ്ങിയ കുഴികളില്‍ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവ് കാഴ്ച്ചയാണ്. കുറ്റിപ്പുറം, കുമ്പിടി, തൃത്താല ഭാഗത്തുനിന്നും പട്ടാമ്പിയിലേക്ക് വേഗത്തിലെത്താനുള്ള ഈ പാത തകര്‍ന്ന് തരിപ്പണമായത് വളരെയധികം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."