'വാഗണ്‍ ട്രാജഡി' ചരിത്രം സിനിമയാകുന്നു
തിരൂര്‍: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം 'വാഗണ്‍ ട്രാജഡി' ഇതേ പേരില്‍ സിനിമയാക്കുന്നു. തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ റജി നായരാണ് ചരിത്ര സിനിമയൊരുക്കുന്നത്. 1921ല്‍ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന സമര പോരാളികളെ ബ്രിട്ടീഷുകാര്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വായു വെളിച്ചമില്ലാത്ത ഒരു വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂര്‍ ജയിലിലേയ്ക്കയക്കുകയായിരുന്നു.
വണ്ടി പോത്തന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ശ്വാസം മുട്ടി പരസ്പരം കടിച്ചു കീറി ആളുകള്‍ മരണപ്പെട്ടതാണ് കണ്ടെത്താനായത്. വാഗണ്‍ അതേപടി അടച്ച് തിരൂരിലേക്ക് തന്നെ തിരിച്ചയച്ചതാണ് ചരിത്രം. ഈ ചരിത്ര സംഭവം അതേപടി പകര്‍ത്തുന്നതിന് പകരം മരണമുഖത്തെ മനുഷ്യന്റെ നിസഹായാവസ്ഥയാണ് വാഗണില്‍ സംഭവിച്ച ദുരന്ത ചിത്രീകരണത്തിലൂടെ ഉദേശിക്കുന്നതെന്ന് സംവിധായകന്‍ റജി നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം പുനരാവിഷ്‌കരിക്കുന്നതോടൊപ്പം ഒരു പറ്റം മനുഷ്യരുടെ ജീവിതം പറയുന്ന സിനിമയില്‍ പ്രണയവും നൊമ്പരങ്ങളും ഉള്‍ച്ചേരുന്നതായി റജി നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."