വര്‍ഷങ്ങള്‍ നീണ്ട വഴിത്തര്‍ക്കം പരിഹരിച്ചു; നാട്ടുകാര്‍ 'പൊലിസ് റോഡ് 'എന്ന് നാമകരണം നല്‍കി
മാറഞ്ചേരി: പൊന്നാനി പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയിലെ കൊഴപ്പുള്ളിയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന വഴിത്തര്‍ക്കം പൊലിസിന്റെ ജനകീയ ഇടപെടലിലൂടെ രമ്യമായി പരിഹരിച്ചു. വഴിത്തര്‍ക്കം പരിഹരിച്ച പൊലിസിനോടുള്ള നന്ദി സൂചകമായി ജനങ്ങള്‍ ആ വഴിക്ക് 'പൊലിസ് റോഡ് 'എന്ന് നാമകരണം ചെയ്ത് ശിലാഫലകം സ്ഥാപിച്ചു.
പെരുമ്പടപ്പ് കൊഴപ്പുള്ളിയില്‍ അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നസ്ഥലത്തേക്ക് വാഹന ഗതാഗത സൗകര്യമില്ലാത്തത് അന്നത്തെ എസ്.ഐ വിനോദ് വലിയാട്ടൂരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് പല സാമൂഹ്യ വിരുദ്ധ ശക്തികള്‍ ഇരുട്ടിന്റെ മറവില്‍ ഒന്നു ര@ണ്ട് വീടുകള്‍ അക്രമിക്കുന്നതും നാട്ടില്‍ കലാപത്തിനിടയാക്കുന്ന തരത്തില്‍ വഴി ബലം പ്രയോഗിച്ച് റോഡ് വെട്ടാന്‍ ശ്രമിക്കുന്നതും അത് സംബന്ധിച്ച് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് സംബസിച്ച പരാതി വരുകയും ചെയ്തു.
രാഷ്ട്രീയക്കാര്‍, മതമേധാവികള്‍, സമൂഹത്തിലെ ഉന്നതര്‍ എല്ലാവരും ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നം കൂടുതല്‍ വഷളാവുകയായിരുന്നു. പിന്നീട് ജനമൈത്രി പൊലിസ് നിരന്തരമായി വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും . കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഒടുവില്‍ പൊലിസിന്റെ ക്ഷമാപൂര്‍വമായ ഇടപെടല്‍ ഒടുവില്‍ ഫലം കാണുകയുമായിരുന്നു. ഇതോടെ 12 അടി വീതിയുള്ള അരക്കിലോ മീറ്റര്‍ നീളം വരുന്ന റോഡ് യാഥാര്‍ഥ്യമായി. ഇതിനിടെ എസ്.ഐക്ക് പെരുമ്പടപ്പ് സ്റ്റേഷനില്‍ നിന്നും കൊണ്ടേ@ാട്ടിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. വഴിത്തര്‍ക്കം പരിഹരിച്ചതിന്റെ നന്ദി സൂചകമായി റോഡിന്റെ ഉദ്ഘാടനം നാട്ടുകാര്‍ എസ്.ഐ വിനോദ് വലിയാട്ടൂരിനെ കൊണ്ടുതന്നെ നിര്‍വഹിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."