'തിരുന്നാവായയെ പക്ഷി സംരക്ഷണ സങ്കേതമായി പ്രഖ്യാപിക്കണം'
നിലമ്പൂര്‍: തിരുന്നാവായയെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റീ-എക്കൗ തിരുന്നാവായയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ സൗത്ത് ഡി. എഫ്. ഒ കാര്യാലയത്തിലേക്ക് പ്രതിഷേധ പ്രയാണവും ധര്‍ണയും നടത്തി. തിരുന്നാവായയില്‍ ഫോറസ്റ്റ് വാച്ചറെ പുനര്‍നിയമിക്കുക, തിരുന്നാവായ മുതല്‍ പൊന്നാനി കോള്‍ നിലം വരെയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി തിരുന്നാവായ കേന്ദ്രമാക്കി ഫോറസ്റ്റ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക, ഫോറസ്റ്റ് പട്രോളിംഗ് ശക്തമാക്കുക, പക്ഷിവേട്ടക്കെതിരെ സ്കൂളുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പക്ഷികളെ വേട്ടയാടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വൈകാതെ നടപടികളെടുക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പരിസ്ഥിതി സംഘം ജില്ലാ പ്രസിഡന്റ് എം.പി.ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സതീശന് കളിച്ചാത്ത് അധ്യക്ഷനായി. ഉമ്മര്‍ ചിറക്കല്‍, എം.കെ.സതീശ് ബാബു, കെ.പി.അലവി, അബുബക്കര്‍ മൗലവി, കാടാമ്പുഴ മൂസ ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം ഹാരിസ് , മുസ്തഫ ഗുരുക്കള്‍ ചങ്ങമ്പളളി, കെ.ഇല്യാസ്, എം.പി.മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."