HOME
DETAILS

രണ്ട് ജിഗാവാട്ട് സൗരോര്‍ജ ഉത്പാദനം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം: നിര്‍മല സീതാരാമന്‍

  
backup
June 21 2017 | 20:06 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%97%e0%b4%be%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%b0%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d

പാലക്കാട്: ആഗോള കാലാവസ്ഥാ പരിണാമം പ്രതിരോധിക്കുന്നതിന് 2022 ഓടെ രണ്ട് ജിഗാവാട്ട് സൗരോര്‍ജ ഉത്പാദനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആ ലക്ഷ്യം നിറവേറ്റാന്‍ കക്ഷിരാഷ്ടീയ ഭേദമേന്യേ സഹകരിക്കണമെന്നും കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പാലക്കാട് നഗരസഭ ഓഫീസ് സമ്പൂര്‍ണ സൗരോര്‍ജവത്കരണവും ചിത്രശലഭ പാര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍ഹിച്ച് സംസാരിക്കുകയായാരുന്നു മന്ത്രി.
ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളും പാലക്കാട് നഗരസഭയ്ക്ക് സമാനമായ പ്രവര്‍ത്തനരീതി സ്വീകരിക്കണം. സൗരോര്‍ജ ഉത്പാദനത്തിന് പുറമെ സൗരോര്‍ജ ശേഖരണത്തിനുതകുന്ന സംവിധാനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കല്‍പ്പാത്തി പൈതൃകഗ്രാമത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ തേടണമെന്ന് പാലക്കാട് നഗരസഭാ അധികൃതരോട് മന്ത്രി പറഞ്ഞു. യുനെസ്‌കൊ അംഗീകാരമുളള കല്‍പ്പാത്തി പൈതൃക ഗ്രാമത്തിന് യാതൊരു കോട്ടവും തട്ടാത്തവിധവും പാലക്കാട് നഗരസഭക്ക് നേട്ടമുളവാക്കുന്നതരത്തിലും കല്‍പ്പാത്തിക്ക് ആഗോള ശ്രദ്ധനേടികൊടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
നഗരസഭാ അധ്യക്ഷ പ്രമീള ശശീധരന്‍ അധ്യക്ഷയായി. അട്ടപ്പാടിയില്‍ മുടങ്ങിപോയ 72 മെഗാവാട്ടിന്റെ കാറ്റാടി പദ്ധതിയിലും കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി നിര്‍മാണത്തിലുളള അനിശ്ചിതാവസ്ഥയിലും അടിയന്തര കേന്ദ്ര ഇടപെടല്‍ വേണമെന്ന് എം.ബി രാജേഷ് എം.പി മുഖ്യപ്രഭാഷണത്തില്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തെ ആദ്യ സൗരോര്‍ജവത്കൃത നഗരസഭയാണ് പാലക്കാട്. 30.45 ലക്ഷം ചെലവിട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെല്‍ട്രോണ്‍, അനെര്‍ട്ട് എന്നിവരുടെ സഹായത്താടെ ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച 50 കിലോവാട്ട് സോളാര്‍ പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭാ സെക്രട്ടറി രഘുരാമന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഒരുമാസം 12 ലക്ഷം വരുന്ന നഗരസഭയുടെ വൈദ്യുത ഉപഭോഗ ചെലവാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ലാഭിക്കപ്പെടുന്നത്. നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിനു മുകളിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇ ടെണ്ടര്‍ മുഖേനെ ഹൈക്കോണ്‍ ഇന്ത്യ എന്ന സ്ഥാപനമാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കാനും ഉദ്ദേശ്യമുണ്ട്. നഗരസഭ ഓഫിസിലെ മുന്‍വശത്തെ പൂന്തോട്ടത്തിലാണ് ചിത്രശലഭങ്ങളുടെ പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ആറ് വിവിധ തരത്തിലുള്ള ചെടികള്‍ നട്ടുപിടിപ്പിച്ചാണ് ചിത്രശലഭങ്ങളുടെ പാര്‍ക്ക് സജ്ജമാക്കിയിട്ടുള്ളത് . നഗരത്തില്‍ 1000ത്തോളം സൗരോര്‍ജ ബള്‍ബുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ഇതിനായി 2.5 കോടി വാര്‍ഷികവികസന പദ്ധതിചെലവില്‍നിന്ന് മാറ്റി വെക്കുമെന്നും സെക്രട്ടറി അറിയിച്ചു. മൊത്തം 696 കോടിയുടെ വാര്‍ഷിക പദ്ധതിയാണ് നഗരസഭ ഈ സാമ്പത്തിക വര്‍ഷം ആവിഷ്‌കരിച്ചിരിക്കുന്നത്. 1200ഓളം ബ്രാഹ്മണ കുടുംബങ്ങളുളള കല്‍പ്പാത്തി പൈതൃകഗ്രാമ വികസനം, കല്‍പ്പാത്തി-യാക്കരപുഴ സംരക്ഷണം, നഗരസഭാ പരിധിയിലുളള വിവിധ കുളങ്ങളുടെ നവീകരണം, വലിയങ്ങാടിയുടെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള വികസന പ്രവര്‍ത്തനങ്ങള്‍.
നഗരസഭാ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി. ബേബി, ടി. സ്മിതേഷ്, ജയന്തി രാമനാഥന്‍, എം. സുനില്‍, കെ. ദിവ്യ, എസ്.ആര്‍ ബാലസുബ്രഹ്മണ്യന്‍, കെ. ഭവദാസ്, പി.എം ഹബീബ, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ഡേവിഡ് ജോണ്‍ ഡി മോറിസ് പങ്കെടുത്തു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago