ജാതി പറഞ്ഞ് വോട്ടുപിടുത്തം: എന്‍.എസ്.എസിനെതിരേ പരാതി നല്കാന് സി.പി.എം
ആലപ്പുഴ: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് എന്‍.എസ്.എസ് വോട്ട് പിടിക്കുന്നതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വട്ടിയൂര്‍ക്കാവിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.
ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്‍.എസ്.എസിനെതിരെ ഇതുവരേ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടിക്കാറാം മീണയുടെ ഈ നിരീക്ഷണം ശരിയാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യപ്രചാരണം നടത്തിയത്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തില്‍ പ്രചാരണം നടത്തി വരികയാണെന്ന് എന്‍.എസ്.എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."