മദ്യ ലഹരിയില്‍ കാറോടിച്ച് തലസ്ഥാനത്ത്ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനെ ഇടിച്ചുതെറിപ്പിച്ചു: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യപിച്ച് കാറോടിച്ച് ബൈക്കിലിടിച്ച് വീണ്ടും അപകടം. പാളയത്ത് മദ്യലഹരിയില്‍ ഡോക്ടര്‍ ഓടിച്ച കാറിടിച്ച് ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരന് പരുക്കേറ്റു. തലസ്ഥാനത്തെ സ്വകാര്യ കണ്ണാശുപത്രിയിലെ ഡോക്ടറായ വി.ആര്‍ ജയറാം ഓടിച്ച കാറാണ് അപകടം വരുത്തിയത്. ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തു. പാളയം സെന്റ് ജോസഫ് പള്ളിക്ക് മുന്‍വശം രാത്രി 10.45ഓടെയായിരുന്നു അപകടം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് എം.ജി റോഡ് മുറിച്ചുകടന്ന കാര്‍, ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയെങ്കിലും അമിത വേഗത്തില്‍ ബൈക്കിന് മുകളിലൂടെ കയറ്റിയിറക്കി ബോക്കറി ഭാഗത്തേക്ക് ഓടിച്ചുപോയി. കാര്‍ മുന്നോട്ടുവരുന്നതുകണ്ട ബൈക്ക് യാത്രികനായ ആദര്‍ശ് ഉരുണ്ടുമാറുകയായിരുന്നു. ആദര്‍ശിന്റെ സുഹൃത്തുക്കളായ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ ഈ സമയം ബൈക്കുകളില്‍ പിന്നാലെ വരികയായിരുന്നു. അവര്‍ കാറിനെ പിന്തുടര്‍ന്ന് ബേക്കറിക്ക് സമീപം കാര്‍ തടഞ്ഞു.
താന്‍ ഡോക്ടറാണെന്ന് അവകാശപ്പെട്ട ജയറാം, പരുക്കേറ്റയാളെ ചികിത്സിക്കാന്‍ തയാറാണെന്നും പറഞ്ഞു. അപകടത്തിനിരയായ കെഎല്‍ 01 സിബി 6254 എന്ന രജിസ്‌ട്രേഷനുള്ള ഫോര്‍ഡ് എന്‍ഡേവര്‍ കാര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."