റെയില്‍വേ സ്റ്റേഷന് പരിസരത്ത് വാക്കേറ്റം; മൂന്നുപേരെ പിടികൂടി
കാസര്‍കോട്: റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട് മന്നിപ്പാടി സ്വദേശികളായ മൂന്നു പേരെ പൊലിസ് കസ്റ്റിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്താണ് സംഭവം. ആളുകള്‍ കൂട്ടംകൂടിയതോടെ പൊലിസ് ഇവരെ ഓടിച്ചു. പാതക്കരികില്‍ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങള്‍ പൊലിസ് പൊളിച്ചുനീക്കി. കസ്റ്റഡിയില്‍ എടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനിടെ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച യുവാവിനെ പൊലിസ് തടഞ്ഞുനിര്‍ത്തി ലൈസന്‍സ് ആവശ്യപ്പെട്ടു. ഇതേപറ്റി ചോദിക്കാന്‍ ചെന്ന യുവാക്കളെ പൊലിസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴിയിലെ ഇബ്രാഹിം ഖലീല്‍ (35), വിദ്യാനഗറിലെ സക്കരിയ്യ (35), ഹാഷിം സ്ട്രീറ്റിലെ സി.എ ഫയാസ് (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൂട്ടംകൂടി നിന്നതിനും പൊലിസ് ആജ്ഞ ലംഘിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു. ഇവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
അതിനിടെ രാത്രി കാലങ്ങളില്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കരുതെന്നും കാരണമില്ലാതെ നഗരം ചുറ്റുന്നവരെ പിടികൂടി ചോദ്യം ചെയ്യുമെന്നും പൊലിസ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും ക്ലബ് പ്രവര്‍ത്തകരാണെങ്കില്‍ ക്ലബിനുള്ളില്തന്നെ ഒത്തുകൂടണമെന്നും പാതക്കരികില്‍ ടെന്റ് കെട്ടിയും ഇരിപ്പിടമൊരുക്കിയും കൂട്ടംകൂടി നില്‍ക്കരുതെന്നും പൊലിസ് അറിയിച്ചു.
നഗരത്തില്‍ ആവശ്യമില്ലാതെ കറങ്ങുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."