HOME
DETAILS

തീരദേശ ഹൈവെ: ആദ്യഘട്ട നിര്‍മാണം വലിയപറമ്പില്‍ നിന്ന്

  
backup
November 13 2018 | 07:11 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%b0

തൃക്കരിപ്പൂര്‍: സംസ്ഥാനത്തെ തീരദേശ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന തീരദേശ ഹൈവെയുടെ ആദ്യഘട്ട നിര്‍മാണം വലിയപറമ്പില്‍ നിന്നാരംഭിക്കും. ദേശീയപാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവെ പണിയുന്നത്.
ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ ഏഴു മീറ്ററും വീതിയുണ്ടാകും. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുള്ള പണവും ലഭ്യമാക്കുന്നത്.
പാതക്ക് സമാന്തരമായി വിനോദ സഞ്ചാരം ലക്ഷ്യമിട്ട് സൈക്കിള്‍ ട്രാക്കും നിര്‍മിക്കും. റോഡിനുപുറമെ രണ്ടുമുതല്‍ മൂന്നുമീറ്റര്‍ വീതിയിലാണ് 656 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്ക് നിര്‍മിക്കുന്നത്. ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 14 മീറ്റര്‍ വീതിയിലാണ് തീരദേശ ഹൈവെ വിഭാവനം ചെയ്യുന്നത്.
കാസര്‍കോട് ജില്ലയില്‍ വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂര്‍ കടപ്പുറം മുതല്‍ മഞ്ചേശ്വരം കുഞ്ചത്തൂര്‍ വരെ 91 കിലോമീറ്ററാണ്. അഞ്ചുപുതിയ പാലങ്ങളും നിര്‍മിക്കും. ഇതില്‍ 11 കിലോമീറ്റര്‍ സംസ്ഥാനപാതയും 16 കിലോമീറ്റര്‍ ദേശീയപാതയും ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. പഞ്ചായത്ത് ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 21.1 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് കടന്നുപോകുന്നത്. പാണ്ട്യാല കടവിലും അഴിത്തലയിലും രണ്ടുപുതിയ പാലങ്ങള്‍ നിര്‍മിക്കും.
കണ്ണൂര്‍ ജില്ലയിലെ രണ്ടുതെങ്ങ് മുതല്‍ വലിയപറമ്പിലെ പാണ്ട്യാല കടവിലേക്ക് 450 മീറ്ററിലും പുലിമുട്ട് മുതല്‍ അഴിത്തല വരെ 280 മീറ്ററില്‍ രണ്ടുപാലങ്ങളാണ് നിര്‍മിക്കേണ്ടത്.
നാറ്റ് പാക്ക് തയാറാക്കിയ പഠന റിപ്പോര്‍ട്ടും ഡി.പി.ആറും പൂര്‍ത്തിയായി. നിര്‍മാണത്തിനായി 6500 കോടി രൂപ കിഫ്ബിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
2020ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഹൈവെ കടന്നുപോകുന്ന മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് എം. രാജഗോപാലന്‍ എം.എല്‍.എ, കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് പദ്ധതി വിശദീകരിച്ചു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള സാങ്കേതിക പ്രൊജക്ടാണ് ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്.
എം. രാജഗോപാലന്‍ എം. എല്‍.എ അധ്യക്ഷനായി. കലക്ടര്‍ ഡി. സജിത്ത് ബാബു, പഞ്ചായത്ത് പ്രസിഡന്റ് എം.ടി ജബ്ബാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ജില്ലാ പഞ്ചായത്ത് അംഗം പി.സി സുബൈദ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ. കുഞ്ഞിരാമന്‍, കെ.കെ കുഞ്ഞബ്ദുല്ല, എം. അബ്ദുല്‍സലാം, എം. ഭാസ്‌കരന്‍, പി. ശ്യാമള, വി.വി സജീവന്‍, ഉസ്മാന്‍ പാണ്ട്യാല എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിചാരണയ്ക്കായി ഷേഖ് ഹസീനയെ വിട്ടുകിട്ടണം; ഇന്ത്യയോട് ബംഗ്ലാദേശ്

International
  •  a month ago
No Image

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍കൂട് തകര്‍ത്തു; പൊലിസില്‍ പരാതി 

Kerala
  •  a month ago
No Image

വി.ജോയ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും; ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

Kerala
  •  a month ago
No Image

പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

‘നന്ദി കുവൈത്ത്', ഈ സന്ദർശനം ചരിത്രപരം’ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മോദി  ഇന്ത്യയിലേക്ക് മടങ്ങി

Kuwait
  •  a month ago
No Image

സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപം, രാജാവാണെന്നാണ് വിചാരം; വി.ഡി സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a month ago
No Image

പെരിയ കേസ്: ഈ മാസം 28ന് കോടതി വിധിപറയും

Kerala
  •  a month ago
No Image

UAE Market| ദിര്‍ഹമും രൂപയും തമ്മിലുള്ള വ്യത്യാസം, യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം

uae
  •  a month ago
No Image

'യു.എസില്‍ ആണും പെണ്ണും മതി' ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് ട്രംപ് 

International
  •  a month ago
No Image

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് മുസ്‌ലിംകള്‍ക്കെതിരെയല്ല; വിജയരാഘവനെ പിന്തുണച്ച് എം.വി ഗോവിന്ദനും

Kerala
  •  a month ago