HOME
DETAILS

സിറിയയില്‍ പുതിയ നീക്കത്തിന് സഊദി; വിമത നേതാവ് ജുലാനിയുമായി കൂടിക്കാഴ്ച നടത്തി

  
December 23, 2024 | 5:55 AM

Saudi delegation meets with Syrian rebel leader Julani

റിയാദ്: ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് നിലംപതിച്ചതോടെ വിമത നേതാവ് അഹമ്മദ് അല്‍ഷറ എന്ന അബൂബ മുഹമ്മദ് അല്‍ ജുലാനിയുമായി സഊദി അറേബ്യന്‍ പ്രതിനിധി സംഘ ംകൂടിക്കാവ്ച നടത്തി. രാജ കൊട്ടാരത്തില്‍നിന്നുള്ള ഉപദേശകന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ തലവന്‍ ജുലാനിയുമായി ഞായറാഴ്ച സിറിയയിലെ പീപ്പിള്‍സ് പാലസില്‍ കൂടിക്കാഴ്ച നടത്തിയതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

സഊദി അറേബ്യയും അയല്‍ ഗള്‍ഫ് രാജ്യങ്ങളും കൈവരിച്ച പുരോഗതിയെ ജുലാനി പ്രശംസിച്ചു. 'ഗള്‍ഫ് രാജ്യങ്ങളിലെ വികസനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് സൗദി അറേബ്യയുടെ ധീരമായ പദ്ധതികളെയും കാഴ്ചപ്പാടുകളെയും. സിറിയയ്ക്കും സമാനമായ പുരോഗതി കൈവരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സഹകരണത്തിന് ധാരാളം അവസരങ്ങളുണ്ട്, പ്രത്യേകിച്ചും സാമ്പത്തികവും വികസനപരവുമായ മേഖലകളില്‍- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളെ സൂക്ഷ്മമായാണ് സഊദി അറേബ്യ വിലയിരുത്തുന്നത്. നേരത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇതുസംബന്ധിച്ച് ഖത്തര്‍, സഊദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചനടത്തിയിരുന്നു. ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 

തുര്‍ക്കി, ഇറാഖ്, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, ഇസ്‌റാഈല്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവയാണ് സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഇതില്‍ ഇസ്‌റാഈല്‍, ഫലസ്തീന്‍, ലബനാന്‍ എന്നിവ ഇതിനകം സംഘര്‍ഷമേഖലയാണ്. ഇറാനും ഇസ്‌റാഈലും തമ്മില്‍ ഏത് സമയവും സംഘര്‍ഷമുണ്ടായേക്കാവുന്ന സാഹചര്യത്തിലുമാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. 14 മാസമായി ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നു. കൂടാതെ സിറിയന്‍, യമന്‍ വിമതരും ഇസ്‌റാഈല്‍ സൈന്യവും പലതവണ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. ഇതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ സിറിയയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് രാഷ്ടങ്ങള്‍ കരുതുന്നു.

Saudi delegation meets with Syrian rebel leader Julani





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  4 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  4 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  4 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  4 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  4 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 days ago