HOME
DETAILS

മസ്ജിദുന്നബവിയില്‍ ഒരാഴ്ച നിസ്‌കാരത്തിനെത്തിയത് 6.7 ദശലക്ഷം വിശ്വാസികള്‍

  
December 23 2024 | 02:12 AM

67 million worshippers prayed at the Prophets Mosque in one week

മദീന: സഊദി അറേബ്യയിലെ വിശുദ്ധനഗരിയയാ മദീനയില്‍ സ്ഥിതി ചെയ്യുന്ന പ്രവാചകന്റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഒരാഴ്ച നിസ്‌കാരത്തിനെത്തിയത് 6.7 ദശലക്ഷം വിശ്വാസികള്‍. ഇന്നലെ അവസാനിച്ച ആഴ്ച 6,771,193 വിശ്വാസികളാണ് ഇവിടെ പ്രാര്‍ത്ഥന നടത്തിയത്. 776,805 സന്ദര്‍ശകര്‍ പ്രവാചകനെയും അദ്ദേഹത്തിന്റെ രണ്ട് അനുചരന്മാരെയും അഭിവാദ്യം ചെയ്തതായി അതോറിറ്റി പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. അതേസമയം 468,963 പേര്‍ റൗളാ ഷരീഫില്‍ പ്രാര്‍ത്ഥന നടത്തി. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 53,952 സന്ദര്‍ശകര്‍ ബഹുഭാഷാ ആശയവിനിമയ സംവിധാനത്തിന്റെ സഹായം തേടി.

1,790 ടണ്‍ സംസം വെള്ളം വിതരണംചെയ്തു. 30,320 ലിറ്റര്‍ അണുനാശിനികള്‍ ശുചിത്വത്തിനും അണുനശീകരണ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുകയും ചെയ്തു. 202 ജല സാമ്പിളുകളുടെ പരിശോധനയ്ക്കും വിശകലനത്തിനും അയച്ചു. 

നോമ്പുകാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി 201,526 ഇഫ്താര്‍ ഭക്ഷണക്കിറ്റുകള്‍ പ്രവാചകന്റെ പള്ളിക്കുള്ളില്‍ വിതരണം ചെയ്തു.

കഴിഞ്ഞവര്‍ഷം ആകെ 2.8 ദശലക്ഷത്തിലധികം വിശ്വാസികള്‍ ആണ് പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്.

6.7 million worshippers prayed at the Prophet's Mosque in one week



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ

National
  •  a few seconds ago
No Image

കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ 

Kerala
  •  11 minutes ago
No Image

വൈദ്യുതിബോർഡ് പരീക്ഷണം പരാജയം;  പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ

Kerala
  •  13 minutes ago
No Image

സാമ്പത്തിക ബാധ്യത തീർക്കാൻ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി പിടിയിൽ

Kerala
  •  18 minutes ago
No Image

പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ

Kerala
  •  an hour ago
No Image

പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍  പ്രതിപക്ഷം ഇറങ്ങിപ്പോയി

Kerala
  •  an hour ago
No Image

ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; രണ്ട് പേര്‍ പിടിയില്‍

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും

Kerala
  •  an hour ago
No Image

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും

Kerala
  •  an hour ago
No Image

പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്

Science
  •  2 hours ago