HOME
DETAILS

'യുവതി മരിച്ചെന്ന് അറിയിച്ചിട്ടും തിയറ്റര്‍ വിടാന്‍ തയ്യാറായില്ല' അല്ലു അര്‍ജ്ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലിസ് 

  
Farzana
December 23 2024 | 03:12 AM

Serious Allegations Against Actor Allu Arjun After Womans Death in Hyderabad Theatre Incident

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുനെതിരെ പൊലിസ് ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങള്‍. തിരക്ക് നിയന്ത്രണാതീതമാണെന്നും ഒരാള്‍ മരിച്ചെന്നും അറിയിച്ചിട്ടും തിയേറ്റര്‍ വിടാന്‍ അല്ലു അര്‍ജുന്‍ തയ്യാറായില്ലെന്ന് പൊലിസ് ചൂണ്ടിക്കാട്ടു. അര്‍ധരാത്രി വരെ അല്ലു അര്‍ജുന്‍ തിയേറ്ററില്‍ തന്നെ തുടര്‍ന്നു. വീഡിയോ തെളിവുകള്‍ ഉള്‍പ്പടെ പുറത്തുവിട്ടുകൊണ്ടാണ് പൊലിസ് ആരോപണം ഉന്നയിക്കുന്നത്.

ഈ മാസം നാലാം തിയ്യതിയാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചത്. പിന്നാലെ തന്നെ പൊലിസ് അല്ലു അര്‍ജുനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ സി.വി ആനന്ദ് വ്യക്തമാക്കി. എന്നാല്‍ നടനെ നേരിട്ട് ബന്ധപ്പെടാന്‍ പൊലിസിനെ അനുവദിച്ചില്ല. യുവതി മരിച്ചുവെന്നും, കൂടുതല്‍ തിരക്ക് ഇല്ലാതിരിക്കാന്‍ ഉടന്‍ തിയേറ്റര്‍ വിടണമെന്നും നടന്റെ മാനേജരെ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം അവഗണിച്ചുകൊണ്ട് അര്‍ധരാത്രി വരെ അല്ലു തിയേറ്ററില്‍ സിനിമ കാണുന്നത് തുടര്‍ന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രേവതിയുടെ മരണത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. കേസില്‍ അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നേടിയ അല്ലു അടുത്ത ദിവസം രാവിലെ ജയില്‍ മോചിതനായി.

Telugu actor Allu Arjun faces serious allegations after a woman tragically died in a stampede at a Pushpa 2 premiere show in Hyderabad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  a day ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  a day ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  a day ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  a day ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  a day ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  a day ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  a day ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  a day ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  a day ago