HOME
DETAILS

തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്ക്, ലക്ഷ്യം തെരഞ്ഞെടുപ്പ്; ഗുരുതര ആരോപണമുള്ള അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത് 

  
December 23 2024 | 03:12 AM

mr ajith kumar controversial report against thiruvambadi devaswom out

തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം കലക്കലിൽ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിനെതിരെയാണ് എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഉള്ളത്. മുൻപ് ഡിജിപി തള്ളിക്കളഞ്ഞ റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. 

തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂരനാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും പൂരം കലക്കാൻ ശ്രമമുണ്ടായത്. 

പൂരം കലക്കലുമായി ബന്ധപ്പെട്ട് ബിജെപിയുടെ പേര് പറയാതെയാണ് അജിത് കുമാർ റിപ്പോർട്ട് നൽകിയിരുന്നത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെയാണ് രൂക്ഷവിമർശനമാണുള്ളത്. പൂരം കലക്കാൻ ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലിൽ തൃതല അന്വേഷണമാണ് ഒടുവിൽ സർക്കാർ പ്രഖ്യാപിച്ചത്. ഇത് പുരോഗമിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

National
  •  a day ago
No Image

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

Kerala
  •  a day ago
No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  a day ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  a day ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  a day ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  a day ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  a day ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  a day ago