സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം: പി.സി ജോര്‍ജ്
കൊല്ലം: സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും തെറ്റാണെന്നു ചൂണ്ടിക്കാട്ടുന്നവരേയും ജനാധിപത്യ സമരത്തിലേര്‍പ്പെടുന്നവരെയും തീവ്രവാദികളാക്കി ചിത്രീകരിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
പാവപ്പെട്ടവന്‍ തലചായ്ക്കാനായി ഭൂമി ചോദിച്ചാലും കൈവശ ഭൂമിയുള്ളവന്‍ അതില്‍നിന്ന് ഇറക്കിവിടരുതെന്നു പറഞ്ഞാലും അവരെയൊക്കെ തീവ്രവാദികളാക്കി ചിത്രീകരിക്കുകയെന്ന പുതിയ തന്ത്രം ഏതു പ്രത്യയ ശാസ്ത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതക്കെതിരേ കേരള ജനപക്ഷം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് രവി മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള, സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന്‍, ജില്ലാ ഭാരവാഹികളായ അഞ്ചല്‍ രാമചന്ദ്രന്‍, എസ് രവികുമാര്‍, വി.പി എഡ്വേര്‍ഡ്, പ്രഫ. രാജന്‍ ഇടിക്കുള, എന്‍.ഡി മുരളീധരന്‍, റിസ്‌വാന്‍ കോയ, എം.ഡി. തോമസ്, ജേക്കബ് പട്ടാഴി, ആര്‍ രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."