ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രകൃതി ദുരന്ത മുന്നറിയിപ്പ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രകൃതി ദുരന്ത മുന്നറിയിപ്പ് നാനോ ഉപഗ്രഹം ആണ് നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയുടെ NIUSAT KERAL SHREE. 2004-ലെ സുനാമി ദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വേളയിലാണ് നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല ഇത്തരത്തിലൊരു ദൗത്യത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.
കുമാരകോവിലിലെ സര്‍വകലാശാലയില്‍ ആരംഭിച്ച ഉപഗ്രഹ നിര്‍മാണ ഡിപ്പാര്‍ട്ടുമെന്റില്‍ പരിണതപ്രജ്ഞരായ 16 ഓളം ശാസ്ത്രജ്ഞരും 200 ലധികം വിദ്യാര്‍ഥികളുടെയും മേല്‍നോട്ടത്തിലാണ് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹത്തിന് രൂപം നല്‍കിയത്.
നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം 2016 ഡിസംബറില്‍ വിക്ഷേപണത്തിനായി ബഹുമാനപ്പെട്ട കേരളഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം ഐ.എസ്.ആര്‍.ഒയ്ക്കു കൈമാറി.
ഈ വരുന്ന ജൂണ്‍ 23 രാവിലെ 9.23 ന് ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹവിക്ഷേപണകേന്ദ്രത്തില്‍ നിന്നും പി.എസ്.എല്‍.വി ഇ-38 പേടകത്തില്‍ NIUSAT KERALSHREE വിക്ഷേപിക്കപ്പെടും.
പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും കാലേക്കൂട്ടി പ്രവചിക്കുന്ന ഉപഗ്രഹം രാജ്യത്തെ കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."