HOME
DETAILS
MAL
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിച്ചത് വില്ലേജ് ഓഫിസ് സ്ഥാപിക്കാനെന്ന് സര്‍ക്കാര്‍
backup
June 21 2017 | 20:06 PM
കൊച്ചി: മൂന്നാറില്‍ വില്ലേജ് ഓഫിസ് സ്ഥാപിക്കുന്നതിനാണു കൈയേറ്റ ഭൂമിയിലെ സ്വകാര്യ ഹോംസ്റ്റേ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് റവന്യു വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. കണ്ണന്‍ദേവന്‍ ഹില്‍ (കെ.ഡി.എച്ച്) വില്ലേജ് വിഭജിച്ചു മൂന്നാര്‍ വില്ലേജിനു രൂപം നല്‍കാനും നഗരത്തില്‍ ഇതിനായി ഓഫിസ് സ്ഥാപിക്കാനും സര്‍ക്കാര്‍ 2014 നവംബര്‍ ഏഴിന് ഉത്തരവിട്ടിരുന്നു. നഗരത്തില്‍ വില്ലേജ് ഓഫിസ് സ്ഥാപിക്കാന്‍ ഭൂമിയോ കെട്ടിടമോ ലഭിക്കാത്തതിനാല്‍ ഇതുവരെ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹോം സ്റ്റേ നില്ക്കുന്ന 22 സെന്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഇവിടെ വില്ലേജ് ഓഫിസ് നിര്‍മിക്കാനാവുമെന്നും തഹസീല്‍ദാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജൂണ്‍ ഏഴിന് നോട്ടീസ് നല്കി. രണ്ടു ദിവസത്തിനുള്ളില്‍ ഒഴിയാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."