HOME
DETAILS

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 707 തസ്തികകള്‍

  
backup
June 21 2017 | 20:06 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95-2


തിരുവനന്തപുരം: സംസ്ഥാനത്ത് 2014- 15 അധ്യയന വര്‍ഷം പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 707 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പ്രിന്‍സിപ്പല്‍ 46, സീനിയര്‍ അധ്യാപകര്‍ 232,  ജൂനിയര്‍ അധ്യാപകന്‍ 269, ലാബ് അസിസ്റ്റന്‍ഡ് 47,  ജൂനിയര്‍ അധ്യാപക തസ്തിക സീനിയര്‍ ആയി ഉയര്‍ത്തല്‍ 113 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.
പ്രിന്‍സിപ്പല്‍ തസ്തികകളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഒഴിവുകളുടെ എണ്ണം വര്‍ധിക്കും. എയ്ഡഡ് മേഖലയില്‍ 1,500 പുതിയ തസ്തികകള്‍ക്ക് അനുമതി തേടിയുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. എയ്ഡഡ് മേഖലയിലെ തസ്തിക രൂപീകരണ തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടാകും.
ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച 33 (കെ) എന്‍.സി.സി ബറ്റാലിയന്റെ പ്രവര്‍ത്തനത്തിന് ഒരു ജൂനിയര്‍ സൂപ്രണ്ട്, അഞ്ചു ക്ലാര്‍ക്ക്, ഒരു ഓഫിസ് അറ്റന്‍ഡന്റ്, ഒരു ചൗക്കിദാര്‍, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍, മൂന്നു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിച്ചു. കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈല്‍ ലിക്വര്‍ ടെസ്റ്റിങ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്റിഫിക് ഓഫിസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ ആയ അദീല അബ്ദുല്ലയ്ക്ക് നിര്‍മിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago