സാക്ഷരകേരളത്തിന് നാണക്കേട് സംസ്ഥാനത്ത് മികച്ച കോളജുകള്‍ ഇല്ലെന്ന് യു.ജി.സി
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന കോളജുകളില്ലെന്ന് യു.ജി.സി. സംസ്ഥാനം വിദ്യാഭ്യാസ മേഖലയില്‍ മുന്നേറുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് മികച്ച കോളജുകളില്ലെന്ന് യു.ജി.സി വ്യക്തമാക്കുന്നത്.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവടങ്ങളിലെ കോളജുകള്‍ മികച്ച കോളജിനുള്ള എക്സലന്റ് സ്കീം കരസ്ഥമാക്കി.
മികച്ച കോളജുകള്‍ക്ക് രണ്ടു കോടി രൂപയാണ് ലഭിക്കുക. കര്‍ണാടകയിലെ നാലും തമിഴ്നാട്ടിലെ അഞ്ചും കോളജുകള്‍ മികവ് പുലര്‍ത്തിയതായി യു.ജി.സി കണ്ടെത്തി. തമിഴ്നാടിനെ അപേക്ഷിച്ച് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിലവാരത്തില്‍ സാക്ഷര കേരളം ഏറെ പിന്നിലെന്ന് വ്യക്തം. അതേ സമയം കേരളത്തിന് ആശ്വാസമായി 17 കോളജുകള്‍ സി.പി.ഇ( കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്റ് സ്കീം) പട്ടികയില്‍ ഇടം നേടി.
അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിലും കേരളം പിന്നിലാണ്. അക്കാദമിക നിലവാരം, ലാബുകളുടെ പ്രവര്‍ത്തന മികവ്, ലൈബ്രറിയുടെ പ്രവര്‍ത്തന മികവ്, വിദ്യാര്‍ഥികളുടെ പഠന നിലവാരം, കലാ-കായിക രംഗത്തെ വിദ്യാര്‍ഥി പങ്കാളിത്തം, പരീക്ഷാ നടത്തിപ്പ്, ഗവേഷണ രംഗത്തെ സംഭാവന, അധ്യാപകരുടെ നിലവാരം, നാക്ക് ഗ്രേഡ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സി.പി.ഇ( കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്റ്) പട്ടിക തയാറാക്കുന്നത്. സി.പി.ഇ സ്കീമില്‍ ഒരുകോടി രൂപവരെയാണ് ഗ്രാന്റ് ലഭിക്കുക.
സി.പി.ഇ സ്കീമില്‍ ഉള്‍പ്പെട്ടവ
കേരള യൂനിവേഴ്സിറ്റി- മാര്‍ ഇവാനിയോസ് കോളജ്, മഹാത്മാ ഗാന്ധി കോളജ് പട്ടം, സെന്റ് ജോസഫ് കോളജ് ഫോര്‍ വുമന്‍ ആലപ്പുഴ.
കാലിക്കറ്റ് യൂനിവേഴ്സിറ്റി- പ്രൊവിഡന്‍സ് വുമന്‍സ് കോളജ്, സെന്റ്.ജോസഫ് കോളജ് തൃശൂര്‍, സെന്റ് തോമസ്( ഓട്ടോണോമസ്) തൃശൂര്‍, ഫാറൂക്ക് കോളജ് കാലിക്കറ്റ്, സെന്റ് ജോസഫ് കോളജ് ദേവഗിരി, ലിറ്റില്‍ ഫ്ളവര്‍ കോളജ് ഗുരുവായൂര്‍ .
എം.ജി യൂനിവേഴ്സിറ്റി- എസ്.ബി കോളജ്(ഓട്ടോണോമസ്) ചങ്ങനാശേരി, എസ്.എച് കോളജ് (ഓട്ടോണോമസ്) തേവര, സെന്റ്.തോമസ് കോളജ് പാലാ, മഹാരാജാസ് കോളജ് എറണാകുളം, മരിയന്‍ കോളജ് കുട്ടിക്കാനം, മാര്‍ അത്നേഷ്യസ് കോളജ് കോതമംഗലം, സെന്റ്.തെരേസാസ് കോളജ് കൊച്ചി, രാജഗിരി കോളജ്(ഓട്ടോണോമസ്)കളമശേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."