HOME
DETAILS
MAL
കാട്ടാനകളുടെ സാന്നിധ്യം; അലാറം സംവിധാനവുമായി വനംവകുപ്പ്
backup
June 21 2017 | 20:06 PM
ഗൂഡല്ലൂര്‍: കാട്ടാനകളില്‍ നിന്ന് പൊതുജനത്തിന് സംരക്ഷണമൊരുക്കാന്‍ ഇലക്ട്രോണിക് അലാറം സംവിധാനവുമായി വനം വകുപ്പ്. ആനകളുടെ സാന്നിധ്യമുണ്ടായാല്‍ തിരിച്ചറിയുന്ന സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അലാറം സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആനകളെത്തിയാല്‍ അലാറം മുഴങ്ങുന്നതോടെ ജനങ്ങള്‍ക്ക് വിവരം നല്‍കാനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നാണ് വനം വകുപ്പ് പറയുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഗൂഡല്ലൂരിലെ തൊറപ്പള്ളി, തുപ്പുകുട്ടി പേട്ട എന്നിവിടങ്ങളില്‍ ഇതിനകം സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."