കാബൂളിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പാകിസ്താന് തടഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കാബൂളിലേക്ക് പോയ സ്വകാര്യ യാത്രാവിമാനമായ സ്പൈസ് ജെറ്റിനെ പാകിസ്താന്റെ പോര്‍വിമാനങ്ങള്‍ തടഞ്ഞു. 120 യാത്രക്കാരെയും വഹിച്ചു പോവുകയായിരുന്ന ന്യൂഡല്‍ഹി- കാബൂള്‍ യാത്രാവിമാനമാണ് രണ്ട് പാക് എഫ് 16 യുദ്ധവിമാനങ്ങള്‍ പിന്തുടര്ന്നത്.
പറക്കുന്ന ഉയരം കുറയ്ക്കാന്‍ ആവശ്യപ്പെട്ട പാക് പൈലറ്റുമാര്‍ വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു.
ഒരുമണിക്കൂറോളം നേരമാണ് വിമാനത്തെ പാക് പോര്‍വിമാനങ്ങള്‍ ആകാശത്ത് തടഞ്ഞത്. ഇത് സ്വകാര്യ യാത്രാവിമാനമാണെന്നും ഷെഡ്യൂള്‍പ്രകാരം അഫ്ഗാനിലേക്ക് പോവുകയാണെന്നും പൈലറ്റ് സന്ദേശം കൈമാറി. പിന്നീട് സ്പൈസ് ജെറ്റ് യാത്ര തുടര്‍ന്നുവെന്നും പാകിസ്താന് അബദ്ധം പറ്റിയതാണെന്നാണ് സൂചനയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു.
ഓരോ വിമാനങ്ങള്‍ക്കും ഓരോ കോഡ് ഉണ്ട്. എസ്.ജി എന്നതാണ് സ്പൈസ് ജെറ്റിന്റെ കോഡ്. ഇത് ഐ.എ എന്ന് വായിച്ചതാകാം പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്.
ഐ.എ എന്നത് ഇന്ത്യന്‍ ആര്‍മിയും എയര്‍ഫോഴ്സും ഉപയോഗിക്കുന്ന കോഡ് നാമമാണ്. പാക് വ്യോമപാതയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് സെപ്റ്റംബര്‍ 23ന് ആയിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."