അനധികൃത പാര്‍ക്കിങ്: തിരുവമ്പാടി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
തിരുവമ്പാടി: നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ നിരവധിയുണ്ട് തിരുവമ്പാടി ടൗണില്‍. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ക്ക് താഴെ തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പക്ഷെ അധികൃതര്‍ കണ്ട ഭാവമില്ല.
ഇതു മൂലം ടൗണില്‍ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്. ടൗണിലെത്തുന്ന വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്യുകയാണ്. മാര്‍ക്കറ്റ് പള്ളി മുതല്‍ കുരിശുപള്ളി ജങ്ഷന്‍-യു.പി സ്‌കൂള്‍ വരെയാണ് പ്രധാനമായും അനധികൃത പാര്‍ക്കിങ്.
ഇതു കാരണം ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പലപ്പോഴും ഗതാഗതകുരുക്കില്‍ പെടുന്നു. തിരുവമ്പാടി ബസ് സ്റ്റാന്‍ഡില്‍ അന്യ വാഹനങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും സ്റ്റാന്‍ഡിലെ രണ്ടു നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് താഴെയും വാഹനം പാര്‍ക്ക് ചെയ്യുന്നതു മൂലം ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ കയറാനും ഇറങ്ങാനും പ്രയാസം നേരിടുകയാണ്. കടകളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്ന ഹെവി വാഹനങ്ങള്‍ ലോഡിറക്കുന സമയത്തും ഗതാഗതതടസം പതിവാണ്. ബദല്‍ മാര്‍ഗമില്ലാത്തതും അനധികൃത പാര്‍ക്കിങ്ങുമാണ് ഗതാഗത തടസം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ടൗണ്‍ നവീകരണം യാഥാര്‍ഥ്യമായാല്‍ ടൗണിലെ ഗതാഗതക്കുരുക്കിന് ശമനമാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വികസനം പൂര്‍ത്തിയായതോടെ അനധികൃത പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യമായി എന്നും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."