പനിച്ചുവിറച്ച് റോഡരികില്‍ കിടന്നയാള്‍ക്ക് പുതുജീവന്‍ നല്‍കി പൊലിസ്
ചങ്ങരംകുളം: പനിച്ചുവിറച്ച് റോഡരികില്‍ കിടന്നയാള്‍ക്ക് പുതുജീവന്‍ നല്‍കി ചങ്ങരംകുളം പൊലിസ്. കഴിഞ്ഞ ദിവസം സംസ്ഥാന പാതയോരത്ത് പനിച്ച് വിറച്ച് ശരീരം ചലിക്കാന്‍ പോലും കഴിയാത്ത നിലയില്‍ കിടന്ന അജ്ഞാതന് ഒടുവില്‍ ചങ്ങരംകുളം പൊലിസ് തുണയായി.
തിങ്കളാഴ്ച ഉച്ചയോടെ കുറ്റിപ്പുറം - ചൂണ്ടല്‍ സംസ്ഥാന പാതയിലെ ചിയ്യാനൂര്‍ പാടത്താണ് റോഡരികിലായി അറുപത് വയസ് തോന്നിക്കുന്ന അജ്ഞാതന്‍ പനിച്ച് വിറച്ച് തളര്‍ന്ന് കിടക്കുന്നത് നാട്ടുകാര്‍ കാണുന്നത്. വിവരമറിഞ്ഞ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി പി.ആര്‍.ഒ പള്ളിക്കര സ്വദേശി ഹക്കീമിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. കടുത്ത പനി മൂലം സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായ അജ്ഞാതന്‍ തലശ്ശേരി സ്വദേശിയായ വെങ്കിടേഷ് ആണെന്നാണ് വിവരം.
ഹക്കീം വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലങ്കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് അധികൃതരും ചങ്ങരംകുളം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി. പനി കുറഞ്ഞതോടെ ആശുപത്രി അധികൃതര്‍ ഇയാളെ എന്ത് ചെയ്യണം എന്നറിയാതെ പൊലിസിനു കൈമാറി. സ്റ്റേഷനിലെത്തിച്ച ഇയാളെ പുനരധിവസിപ്പിക്കാന്‍ പൊലിസ് നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചങ്ങരംകുളം പ്രിന്‍സിപ്പല്‍ എസ്.എസ്.ഐ കെ.പി മനേഷ് പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ എഞ്ചിനീയര്‍ റോഡിലുള്ള സ്‌നേഹാലയത്തെ സമീപിച്ചു. ആശ്രിതരുടെ എണ്ണം മൂലം ദു:സ്സഹമായ സ്‌നേഹാലയത്തിലെ സ്ഥിതിയും മോശമായിരുന്നു. എങ്കിലും സ്‌നേഹാലയത്തിന്റെ നടത്തിപ്പിനായി എസ്.ഐ എല്ലാ സഹായവും വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് സ്‌നേഹാലയം പ്രവര്‍ത്തകര്‍ ഇയാളെ ഏറ്റെടുക്കാന്‍ തയാറായി.
കുമരനല്ലൂര്‍ എഞ്ചിനീയര്‍ റോഡിലുള്ള സ്‌നേഹാലയത്തില്‍ പൊലിസ് വാഹനത്തില്‍ എത്തിച്ച ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ്, സീനിയര്‍ സി.പി.ഒ കെ.കെ ഷമീര്‍,സി.പി.ഒമാരായ ശരത്ത് , ശ്രീകുമാര്‍, എം.ഡി.റ്റി.സി പൊലിസ് സ്റ്റേഷന്‍ യൂനിറ്റ് അംഗം ഫാരിസ് പാവിട്ടപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ സ്‌നേഹാലയത്തില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."