HOME
DETAILS

തിരുന്നാവായയിലെ പക്ഷിവേട്ട തടയാന്‍ ആര്‍.ഡി.ഒയുടെ കര്‍ശന നിര്‍ദേശം

  
backup
June 21 2017 | 21:06 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%b5%e0%b5%87

തിരൂര്‍: തിരുന്നാവായയിലെയും പരിസര പ്രദേശങ്ങളിലും വ്യാപകമായ പക്ഷി വേട്ട തടയാന്‍ നിലമ്പൂര്‍ സൗത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും തിരൂര്‍ ഡി.വൈ.എസ്.പിയ്ക്കും തിരൂര്‍ ആര്‍.ഡി.ഒയുടെ കര്‍ശന നിര്‍ദേശം.
ദേശാടന പക്ഷികളെയും ഇതര പക്ഷികളെയും വെടിവെച്ചും വല വീശിയും മറ്റ് തരത്തിലും വേട്ടയാടുന്നതും പക്ഷികളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതും തടയാന്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് തിരൂര്‍ ആര്‍.ഡി.ഒ ടി.വി സുഭാഷ് ഉത്തരവിറക്കിയത്. 20 ലധികം ഇനത്തില്‍പ്പെട്ട ദേശാടനക്കിളികളും നാല്‍പതോളം ഇതര പക്ഷികളും കൂട്ടമായും അല്ലാതെയും തിരുന്നാവായയിലും പരിസരങ്ങളിലുമായി എത്തിയിട്ടുണ്ട്.
ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍.ഡി.ഒയുടെ ഇടപെടല്‍. പക്ഷിവേട്ടക്കാര്‍ എയര്‍ ഗണ്‍ ഉപയോഗിച്ചും വല വിരിച്ചും ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ത്തുമാണ് പക്ഷികളെ പിടികൂടുന്നത്. ഇക്കാര്യം പരിസ്ഥിതി സംഘടനയായ റീ എക്കൗ പ്രവര്‍ത്തകരാണ് ആര്‍.ഡി.ഒയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍.ഡി.ഒയ്ക്ക് പരാതിയും നല്‍കിയിരുന്നു. നിളാതീരത്തും താമര തടാകത്തിലും തിരുന്നാവായ, തൃപ്രങ്ങോട്, അനന്താവൂര്‍, നടുവട്ടം, തവനൂര്‍ വില്ലേജുകളിലെ വിവിധ കായലുകളെ ഉള്‍പ്പെടുത്തി തിരുന്നാവായയെ പക്ഷിസംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തിരുന്നാവായ സന്ദര്‍ശിക്കാനിരിക്കെയാണ് പക്ഷിവേട്ട വ്യാപകമായിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയതെന്ന് റീ എക്കൗ പ്രസിഡന്റ് സി.പി.എം ഹാരിസ്, സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  27 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago