പാനൂരില്‍ ഡെങ്കിപ്പനി പടരുന്നു
പാനൂര്‍: മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനിയെന്ന് സംശയത്തെത്തുടര്‍ന്ന് 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്. പാനൂര്‍, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, കല്ലിക്കണ്ടി, ചെണ്ടയാട്, കൈവേലിക്കല്‍, പുത്തൂര്‍, പൊയിലൂര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി ഡെങ്കിപ്പനി പടരുന്നത്.
പാനൂര്‍ മേഖലയിലെ പലയിടങ്ങളിലും മഴക്കാല ശുചീകരണ പ്രവൃത്തികള്‍ ഫലപ്രദമായി നടന്നില്ലെന്നും വിവിധയിടങ്ങളില്‍ മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുകയാണെന്നും ആക്ഷേപമുണ്ട്. കൂടാതെ നിയമ വിരുദ്ധമായി പ്രവൃത്തിക്കുന്ന ഭക്ഷ്യവില്‍പന സ്ഥാപനങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇത്തരം സ്ഥാപനങ്ങളില്‍ അപൂര്‍വമായാണ് പരിശോധനകള്‍ നടക്കുന്നത്.
അവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതും രോഗങ്ങള്‍ പടരാനിടയായിട്ടുണ്ടെന്നാണ് ജനങ്ങളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."