ഫെയ്‌സ്ബുക്ക് പ്രണയവിവാഹത്തിന് സമ്മതിച്ചില്ല; കൊല്ലത്ത് കാമുകന്‍ യുവതിയുടെ അമ്മയെ കുത്തിക്കൊന്നു
കൊല്ലം: മകളുടെ ഫെയ്‌സ്ബുക്ക് പ്രണയവിവാഹത്തിന് സമ്മതിക്കാതിരുന്ന മാതാവിന് നഷ്ടമായത് സ്വന്തം ജീവന്‍. കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ്
(48) ആണ് മകളുടെ കാമുകന്റെ കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മധുര അനുപാനടി ബാബുനഗര്‍ ഡോര്‍ നമ്പര്‍ 48 ല്‍ സതീഷ്(27) പൊലിസ് പിടിയിലായി.
തിങ്കളാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ പ്രതി മേരിക്കുട്ടിയെ കുത്തുകയായിരുന്നു. മുറിവേറ്റ് പുറത്തേക്കോടിയ മേരിക്കുട്ടി റോഡില്‍ കുഴഞ്ഞുവീണു. ഭര്‍ത്താവ് വര്‍ഗീസ് വിദേശത്തും ഇളയ മകള്‍ ഉപരിപഠനത്തിനായി ബെംഗളൂരുവിലും ആയതിനാല്‍ സംഭവസമയം വീട്ടിനുള്ളില്‍ മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു. റോഡില്‍ വീണ മേരിക്കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
മുംബൈയില്‍ നഴ്‌സായി ജോലിചെയ്യുന്ന മൂത്ത മകള്‍ പ്രതിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു നാട്ടില്‍നിന്നും ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത് സതീഷ് കുളത്തൂപ്പുഴയില്‍ എത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീട് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്‌സിയും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വവും പൊലീസ് കസ്റ്റഡിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."