അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
കണ്ണൂര്‍: ജില്ലയില്‍ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിള്‍സ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. കെ.പി ജയബാലന്‍ അധ്യക്ഷനായി. എസ്.പി ജി. ശിവവിക്രം മുഖ്യാതിഥിയായി. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ബാബുരാജന്, കണ്ണൂര്‍ ഡി.ഇ.ഒ സി.ഐ വത്സല, ഫാദര്‍ ഗ്രേഷ്യസ് സംസാരിച്ചു. യോഗ പരിശീലനത്തിന് ഇന്‍സ്ട്രക്ടര്‍ ഫാദര്‍ രാജേഷ് നേതൃത്വം നല്കി.
ദേശീയ ആയുര്‍മിഷനും ആയുഷ് വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. ഡോ. ശിവരാമകൃഷ്ണന്, ഡോ. കെ. മാലിനി, ഡോ. ഗിരിജ ദേവി സംസാരിച്ചു.കുടുംബശ്രീ ജില്ലാ മിഷന് സംഘടിപ്പിച്ച 101 കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗ പ്രദര്‍ശനം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. മൂന്ന് പഞ്ചായത്തില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."