HOME
DETAILS

'വിദേശികള്‍ക്കാ'യി വല വിരിക്കാന്‍ കര്‍ണാടകയും; ബംഗളൂരുവിനടുത്ത് ആദ്യ തടങ്കല്‍ പാളയം തയ്യാര്‍!

  
backup
October 19 2019 | 05:10 AM

watch-near-bengaluru-first-detention-centre-for-illegal-foreigners1

 

ബംഗളൂരു: 'അനധികൃതമെന്നു കണ്ടെത്തുന്ന വിദേശികള്‍ക്കായി' ബംഗളൂരുവില്‍ തടങ്കല്‍ പാളയം തയ്യാറാണ്. ബംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ വിദൂരത്തുള്ള നീലമംഗലയിലാണ് കൂറ്റന്‍ തടങ്കല്‍ കേന്ദ്രം ആളുകളെയും കാത്തുനില്‍ക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എന്‍.ഡി.ടി.വി.

എല്‍- രൂപത്തിലുള്ള കെട്ടിടത്തിനു പുറത്ത് കൂറ്റന്‍ മതിലുകളും ഇരുമ്പ് ബാരിക്കേഡുകളും തീര്‍ത്തിട്ടുണ്ട്. കെട്ടിടത്തിന്റെ മുന്‍പില്‍ ചെറിയ ഗാര്‍ഡനും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അസമിലെ ഗോല്‍പാറയില്‍ നിര്‍മിക്കുന്നതിനു സമാനമായതാണ് കെട്ടിടമെന്ന് റിപ്പോര്‍ട്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ളതാണ് കെട്ടിടമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംസ്ഥാനം ഇതിനായി കൂടുതല്‍ സ്ഥലം കണ്ടെത്തുമെന്ന് ബംഗളൂരു പൊലിസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു.

അതേസമയം, അസമില്‍ നടപ്പിലാക്കിയ എന്‍.ആര്‍.സി മാതൃകയില്‍ കര്‍ണാടകയിലും നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പലരും നിരീക്ഷിക്കുന്നത്. ഇത് കര്‍ണാടകയില്‍ മറ്റൊരു ചര്‍ച്ചയിലേക്ക് നീങ്ങിയിരിക്കുകയാണ്.

കര്‍ണാടകയിലും എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് നേരത്തെ കര്‍ണാടക മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞിരുന്നു. എന്‍.ആര്‍.സി രാജ്യം മൊത്തം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ പുറന്തള്ളുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രഖ്യാപിച്ചിരുന്നു.

എന്‍.ആര്‍.സി കൊണ്ടുവരുന്നതിനെ ബംഗളൂരു എം.പി പി.സി മോഹനും സ്വാഗതം ചെയ്തു. കര്‍ണാടകയില്‍, പ്രത്യേകിച്ച് ബംഗളൂരുവില്‍ ധാരാളം വിദേശികളുണ്ടെന്നും അധികവും ബംഗ്ലാദേശുകാരാണെന്നും ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് വരെയുണ്ടെന്നും മോഹന്‍ പറഞ്ഞു. അവര്‍ നമ്മുടെ രാജ്യത്തിന് ഭീഷണിയാണെന്നും മോഹന്‍ ആരോപിച്ചു.

അതേസമയം, ഈ കേന്ദ്ര നിര്‍ദേശിച്ചതും നടപ്പിലാക്കിയതും മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് വക്താവ് ബി.എല്‍ ശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇത് എന്‍.ആര്‍.സി അടിസ്ഥാനമാക്കിയല്ലെന്നും, ഇവിടെ പഠിക്കാനും പണിയെടുക്കാനും വന്ന് വിസ കലാവധി കഴിഞ്ഞവരെ പാര്‍പ്പിച്ച് സ്വരാജ്യത്തേക്ക് മടക്കി അയക്കാനുള്ള താല്‍ക്കാലി കേന്ദ്രം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago