കാത്തിരിപ്പിന് വിരാമം; അരൂര്‍ ബൈപ്പാസ് കവലയില്‍ ട്രാഫിക് സിഗ്നല്‍ തെളിഞ്ഞു
അരൂര്‍: കാത്തിരിപ്പിനൊടുവില്‍ അരൂര്‍ ബൈപ്പാസ് കവലയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം എ.എം. ആരീഫ ്എം.എല്‍.എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചതോടെയാണ് സിഗ്നല്‍ സംവിധാനം നിലവില്‍ വന്നത്. ആലപ്പുഴ എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തെ ആദ്യത്തെ സിഗ്നലാണിത്.
ഏറെ മാസങ്ങള്‍ക്കും മുന്‍പ് ലൈറ്റുകളും പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ വിവിധ കാരണങ്ങളാല്‍ കാല താമസം വന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളെ തുടര്‍ന്ന് മഞ്ഞ ലൈറ്റുകള്‍ തെളിയിച്ചുവെങ്കിലും മറ്റ് ലൈറ്റുകള്‍ തെളിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മാസങ്ങള്‍ക്കു ശേഷം വീണ്ടും പ്രതിഷേധ സമരം ശക്തമായതോടെ എ.എം ആരീഫ് എം.എല്‍.എ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് കരാറെടുത്ത എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അക്സിസ് ടെക്നോളജി കമ്പനിക്ക് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായത്.
വൈറ്റില, തോപ്പുംപടി, ചേര്‍ത്തല ഭാഗങ്ങളിലേക്ക് തിരിയുന്ന ബൈപ്പാസ് കവലയായി ഇവിടെ രാവിലെയും വൈകിട്ടും ശക്തമായ ഗതാഗത കുരുക്കാണ് ഉണ്ടായികൊണ്ടിരുന്നത്.
ബൈപ്പാസ് കവലക്ക് സമീപം രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എത്തുന്നതിനായി കാല്‍നട യാത്രികര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വന്നിരുന്നത്.
സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ, വൈസ് പ്രസിഡന്റ് നന്ദകുമാര്‍, പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് അംഗം വി.കെ. ഗൗരീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."