കടുത്ത ചൂടില്‍ വൈദ്യുതി പോലുമില്ലാതെ മെഴുകുതിരി വെട്ടത്തില്‍ കഴിഞ്ഞത് 11 മാസം, ശമ്പളം പോലും ലഭിച്ചില്ല; നരകയാതനകള്‍ക്കൊടുവില്‍ അവര്‍ നാട്ടിലേക്ക് മടങ്ങി
റിയാദ്: കടുത്ത ചൂടില്‍ വൈദ്യുതി പോലുമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞ മലയാളികള്‍ 11 മാസത്തെ നരക ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. ശമ്പളം പോലുമില്ലാതെ ഏറെ പ്രയാസത്തിലായ മലപ്പുറം സ്വദേശികളായ മോഹന്‍ദാസ് മഞ്ചേരി, രവി കോട്ടക്കല്‍, കുഞ്ഞലവി വഴിക്കടവ്, അബൂബക്കര്‍ ബദറുദിന്, ബൈജു മഞ്ചേരി എന്നിവരാണ് രണ്ടു ദിവസങ്ങളിലായി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.
ശമ്പളം ലഭിക്കുന്നത് വൈകിയതിന് പുറമെ ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ വൈദ്യുതിയും വിഛേദിച്ചതോടെ ഇവരുടെ ജീവിതം ശരിക്കും ദുരിതപൂര്ണമാകുകയായിരുന്നു. വാടക നല്‍കുന്നത് മുടങ്ങിയതോടെയാണ് വൈദ്യുതി വിച്ഛേദിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പണി തീരാത്ത ഫ്ളാറ്റില്‍ കൊടും ചൂടില്‍ ടെറസ്സിന്റെ മുകളില്‍ ജീവതം തള്ളി നീക്കിയ ഇവര്‍ക്ക് ഫെറോസിയാ കെ.എം. സി.സി പ്രവര്‍ത്തരാണ് തുണയായത്.
സലിം മഞ്ചേരി യുടെ നേത്രത്തില്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി കെ.എം.സി .സി വെല്‍ഫയര്‍ നേതാക്കളായ ജലീല്‍ കുന്നക്കാട് ഒഴുകൂര്‍, ഷൗക്കത്ത് ഞാറക്കാടന്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവര്‍ നിരന്തരമായി കമ്പനിയുമായി ബന്ധപെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ കാണിച്ചും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപെട്ട പേപ്പറുകള്‍ കാണിച്ചുമാണ് ഇവരുടെ മോചനം സാധ്യമാക്കിയത്.
ഒടുവില്‍ പുതിയ കമ്പനി ഏറ്റെടുത്തതിന് ശേഷമുള്ള എല്ലാ ശമ്പളുവും നല്‍കുകയും നാട്ടിലേക്ക് പോകാനുള്ള ചിലവുകള്‍ വഹിക്കുവാന്‍ കമ്പനി തയ്യാറാകുകയുമായിരുന്നു. ഇവരില്‍ പലരും നാല് വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ സാധിക്കാത്തവരാണ്. തുടക്കത്തില്‍ നല്ല നിലയിലായിരുന്ന കമ്പനി എല്ലാവര്ക്കും കൃത്യ സമയത്ത് ശമ്പളം നല്‍കിയിരുന്നു. എന്നാല്‍ സ്പോണ്സര് മരിച്ചതോടെയുമാണ് കമ്പനി നഷ്ടത്തിലാകുകയും തൊഴിലാളികള്‍ ദുരിതത്തിലേക്ക് നീങ്ങുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."