ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂട്ടറുകളുടെ വിതരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു
മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി തയാറാക്കിയ 'നമ്മോടൊപ്പം' പദ്ധതിയിലെ സ്‌കൂട്ടറുകളുടെ വിതരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പരിസരത്തായിരുന്നു പരിപാടി.
ബ്ലോക്ക് പഞ്ചായത്തിന്റെ ഈ കാരുണ്യപദ്ധതി മാതൃകാപരമാണെന്നും, മറ്റ് തദ്ദേശസ്ഥാപനങ്ങള്‍കൂടി ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്ന ശേഷിക്കാര്‍ക്ക് സമൂഹത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും, അത് വാക്കുകളില്‍ ഒതുങ്ങാതെ പ്രവര്‍ത്തികളലൂടെയാവണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തുടര്‍ന്ന് സി.ഡി.പി.ഒ ജിജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. മണ്ണാര്‍കാട് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ധീന്‍ അധ്യക്ഷനായി. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ മുഖ്യാഥിതിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, വി.കെ ശംസുദ്ധീന്‍, ഇല്ല്യാസ് താളിയില്‍, ഹുസൈന്‍ കോള ശ്ശേരി, സി. അച്ചുതന്‍, എം. ജിനേഷ്, എന്‍. സൈതാലി, പി. അലവി, കെ.പി മൊയ്ദു, യൂസഫ് പാലക്കല്‍, രാജന്‍ ആമ്പാടത്ത്, രാമ കൃഷ്ണന്‍, എം. അവറ, വി.വി ഷൗക്കത്തലി സംബന്ധിച്ചു. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ് സ്വാഗതവും സെക്രട്ടറി വി. ജഗദീഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."