എല്ലാവര്‍ക്കും ബ്ലോഗ്; മേലാങ്കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 'സ്മാര്‍ട്ടാ'കുന്നു
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ 'സ്മാര്‍ട്ടാ'കുന്നു. 'മേലാങ്കോട്ട് മുന്നോട്ട് ' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എജ്യു സ്മാര്‍ട്ട് പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബ്ലോഗ് ഒരുക്കിയിരിക്കുകയാണ്. കുട്ടികളുടെ സര്‍വതലങ്ങളിലുമുള്ള വിവരങ്ങള്‍ക്കൊപ്പം പ്രതികരണങ്ങള്‍, സര്‍ഗാത്മക ഇടപെടലുകള്‍ എന്നിവയ്ക്കുള്ള വേദിയായും ബ്ലോഗുകള്‍ മാറുമെന്നാണു കരുതപ്പെടുന്നത്.
ദേശീയ ഐ.സി.ടി അവാര്‍ഡ് ജേതാവ് പി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണു പദ്ധതി ആരംഭിക്കുന്നത്.
ക്ലാസ്മുറികളില്‍ ആവശ്യമായി വരുന്ന പഠനസാമഗ്രികള്‍ ലാപ്‌ടോപ്പിന്റെയും ടാബ്‌ലെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണിന്റെയും സഹായത്തോടെ അനായാസം നിര്‍മിക്കാനുള്ള പരിശീലനം പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കി.
ആശംസാകാര്‍ഡുകള്‍, നോട്ടിസുകള്‍, പഠനകാര്‍ഡുകള്‍ എന്നിവ ബഹുവര്‍ണ നിറത്തില്‍ നിര്‍മിക്കാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കും. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.വി സുഗതന്‍ അധ്യക്ഷനായി. ദേശീയ അവാര്‍ഡ് ജേതാവ് അബ്ദുറഹ്മാന് സ്‌കൂളില്‍ സ്വീകരണം നല്‍കി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍. സുലൈഖ ഉപഹാരം നല്‍കി. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.വി പുഷ്പ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.വി ജയരാജന്‍, പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി. ശ്രീകല , പി. അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."